കുറച്ച് ഓവറായാലേ ഷൈന്‍ ചെയ്യാന്‍ പറ്റൂ! ഭൂമിയുടെ അയല്‍പക്കത്ത് പുതിയ വാതക ഭീമന്‍ ഗ്രഹം; നമ്മുടെ സൂര്യനെ പോലൊരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തില്‍ നേരിട്ട് ജീവന് സാധ്യതയില്ലെങ്കിലും അതിന്റെ 'ചന്ദ്രന്മാരില്‍' ജീവന്റെ തുടിപ്പുണ്ടോ? കിടിലന്‍ കണ്ടുപിടിത്തത്തിന്റെ പിന്നാലെ ശാസ്ത്രജ്ഞര്‍
ഭൂമിയുടെ അയല്‍പ്പക്കത്ത് ഒരു വാതക ഭീമന്‍
ലണ്ടന്‍: ഭൂമിയുടെ അയല്‍പ്പക്കത്ത് ഒരു വാതക ഭീമന്‍ ഗ്രഹത്തെ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചു. ജെയിംസ് വെബ് ടെലിസ്‌കോപ്പാണ് 4.5 പ്രകാശ വര്‍ഷം അകലെ ആല്‍ഫ സെന്റോറി നക്ഷത്ര സമൂഹത്തില്‍ ഈ ഗ്രഹത്തെ തേടി പിടിച്ചത്. ശനിയുടെ വലിപ്പമുളള ഗ്രഹം നമ്മുടെ സൂര്യനെ പോലെ ഒരു നക്ഷത്രത്തെയാണ് ചുറ്റുന്നത്. പക്ഷേ, ചുറ്റും കട്ടിയുളള വാതക മേഘമാണെന്ന് മാത്രം.
ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രസമൂഹമാണ് ആല്‍ഫ സെന്റോറി. ഈ ഗ്രഹത്തില്‍ നേരിട്ട് ജീവന് സാധ്യതയില്ലെങ്കിലും, അതിന്റെ ഉപഗ്രഹങ്ങളില്‍ ജീവന്‍ നിലനില്‍ക്കാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാകാമെന്നാണ് വിലയിരുത്തല്‍. മഞ്ഞുനിറഞ്ഞ ചന്ദ്രന്മാരുടെ സാന്നിധ്യം ജീവന്റെ തുടിപ്പുകളെയാണോ സൂചിപ്പിക്കുന്നത്? ഒന്നും പറയാറായിട്ടില്ല. എന്തായായാലും അവിശ്വസനീയമായ കണ്ടുപിടിത്തം എന്നാണ് ഓക്‌സ്ഫഡ് സര്‍വകലാശാല സ്‌പേസ് ഇന്‍സ്ട്രമെന്റേഷന്‍ അസോ.പ്രൊഫസര്‍ ഡോ.കാര്‍ലി ഹോവറ്റ് പറയുന്നത്.
' നാല് പ്രകാശ വര്‍ഷങ്ങള്‍ എന്നു പറയുന്നത് നമ്മളില്‍ നിന്നും വളരെ വളരെ അകലെ തന്നെയാണ്. എങ്കിലും നമ്മുടെ ആകാശഗംഗ കണക്കിലെടുക്കുമ്പോള്‍, വളരെ അടുത്തും. നമ്മുടെ പ്രപഞ്ചത്തിന്റെ പിന്നാമ്പുറത്ത്, നമ്മുടെ സൂര്യനെ പോലെയൊരു നക്ഷത്രത്തെ ചുറ്റുന്നതും പ്രാധാന്യമുളളതാണ്'-ഡോ.കാര്‍ലി ഹോവറ്റ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആദ്യം ഈ വാതക ഭീമനെ കണ്ടുപിടിച്ച ശേഷം പിന്നീടുളള നിരീക്ഷണങ്ങളില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍, ഗ്രഹത്തിന്റെ സാന്നിധ്യം ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോള്‍ ജ്യോതിശാസ്ത്രജ്ഞര്‍. സെന്റോറസ് നക്ഷത്രരാശിയില്‍ സ്ഥിതി ചെയ്യുന്ന ആല്‍ഫ സെന്റോറി എ, ആല്‍ഫ സെന്റോറി ബി എന്നീ ഇരട്ട നക്ഷത്രങ്ങളും പ്രോക്‌സിമ സെന്റോറി എന്ന ചുവന്ന കുള്ളന്‍ നക്ഷത്രവും അടങ്ങുന്നതാണ് ഈ നക്ഷത്ര സംവിധാനം.
ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്ന അന്വേഷണത്തില്‍ നിര്‍ണായകമായേക്കാവുന്ന ഈ കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നതിലാണ് ശാസ്ത്രലോകം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.