വ്യാജ കമ്പനികളുമായി തട്ടിപ്പിന് ഇറങ്ങുന്നവരെ പൂട്ടാന്‍ ഗൂഗിള്‍ മാപ്പ്; ഗൂഗിള്‍ മാപ്പില്‍ പതിനായിരത്തിലധികം വ്യാജ ലിസ്റ്റിംഗുകള്‍ കണ്ടെത്തിയതോടെ ഗൂഗിള്‍ മാപ്പില്‍ പുതിയ അപ്‌ഡേഷനുമായി ടെക് കമ്പനി
വ്യാജ കമ്പനികളുമായി തട്ടിപ്പിന് ഇറങ്ങുന്നവരെ പൂട്ടാന്‍ ഗൂഗിള്‍ മാപ്പ്;
വ്യാജ കമ്പനികള്‍ ഉണ്ടാക്കിയും നിലവിലുള്ള പ്രമുഖ കമ്പനികളുടെ പേരിനോട് സാദൃശ്യമുള്ള രീതിയില്‍ പേര് നല്‍കിയും ബിസിനസ് ലിസ്റ്റിംഗ്സില്‍ തട്ടിപ്പ് നടത്തുന്നവരെ പിടികൂടാന്‍ പുതിയ അപ്ഡേറ്റുമായി ഗൂഗിള്‍ മാപ്പ് എത്തി. ബിസിനസ് ലിസ്റ്റിംസില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ കക്ഷികളും വളരെ കൃത്യമാണ് എന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇവയില്‍ ഭൂരിപക്ഷവും വ്യാജവും തട്ടിപ്പ് സംഘങ്ങളുടെ ഭാഗവും ആണെന്നതാണ് യാഥാര്‍ത്ഥ്യം.
വ്യാജ കമ്പനികളുമായിട്ടാണ് ഇവര്‍ തട്ടിപ്പിനായി ഇറങ്ങുന്നത്. ഗൂഗിള്‍ ഈയിടെ ഗൂഗിള്‍ മാപ്പില്‍ പതിനായിരത്തിലധികം വ്യാജലിസ്റ്റിംഗുകള്‍ കണ്ടെത്തിയതായി സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവയില്‍ വ്യാജ ബിസിനസുകള്‍ മുതല്‍ സൈബര്‍ കുറ്റവാളികള്‍ ഹാക്ക് ചെയ്യുകയോ ഹൈജാക്ക് ചെയ്ുകയോ ചെയ്ത നിയമാനുസൃതമുള്ള അക്കൗണ്ടുകളും ഉള്‍പ്പെടുന്നു. ഗൂഗിള്‍ വളരെ പെട്ടെന്ന് തന്നെ ഇത്തരം ലിസ്റ്റിംഗുകള്‍ നീക്കം ചെയ്യുകയും ആരോപണ വിധേയരായ തട്ടിപ്പുകാര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.
ഗൂഗിളും സൈബര്‍ ക്രൈം സപ്പോര്‍ട്ട് നെറ്റ്വര്‍ക്കും സഹകരിക്കുന്ന ഒരു വെബ്‌സൈറ്റായ സ്‌കാം സ്‌പോട്ടര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് തട്ടിപ്പുകാരെ തിരിച്ചറിയാന്‍ കഴിയും. പലപ്പോഴും പ്രമുഖ സ്ഥാപനങ്ങളുടെ പേരുകളില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തി അതുമായി ലിങ്ക് ചെയ്താണ് തട്ടിപ്പുകാര്‍ ആളുകളെ പറ്റിക്കുന്നത്. എന്നാല്‍ ഗൂഗിള്‍ മാപ്പിന്റെ പുതിയ അപ്ഡേറ്റ ്അനുസരിച്ച് ഓരോ വെബ്സൈറ്റിന്റെയും യു.ആര്‍.എല്‍ കൃത്മാിയ പരിശോധിക്കുകയും പേരുകളുടെ സ്പെല്ലിംഗില്‍ തട്ടിപ്പുകാര്‍ വരുത്തിയ മാറ്റങ്ങള്‍ കണ്ടെത്താനും കഴിയും.
ഉപഭോക്താക്കളുടെ സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ പോലെയുള്ള വ്യക്തിഗതമായ കാര്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം എന്നാണ് ഗൂഗിള്‍ നിര്‍ദ്ദേശിക്കുന്നത്. ഈ തട്ടിപ്പുകാരെ എങ്ങനെയാണ് പുറത്ത കൊണ്ടു വന്നതെന്നും ഗൂഗിള്‍ വിശദീകരിക്കുന്നു. അമേരിക്കയിലെ ടെക്സാസിലെ ഒരു പ്രമുഖ കമ്പനിയാണ് ഇത് സംബന്ധിച്ച ആദ്യ പരാതി നല്‍കിയത്. ലൈസന്‍സില്ലാത്ത ഒരു കമ്പനി തങ്ങളുടെ പേര് ഗൂഗിള്‍മാപ്പില്‍ അനുകരിക്കുന്നു എന്നതായിരുന്നു അവര്‍ ആരോപിച്ചത്.
കൂടാതെ കമ്പനിയുടെ ഔദ്യോഗിക ഫോണ്‍ നമ്പര്‍ മാറ്റിയിട്ട് സ്വന്തം ഫോണ്‍ നമ്പരും തട്ടിപ്പുകാര്‍ നല്‍കിയിരുന്നു. പുതിയ നമ്പരിലേക്ക് വിളിച്ചവര്‍ എല്ലാം പിന്നീട് സംസാരിച്ചിരുന്നത് തട്ടിപ്പുകാരുമായിട്ടായിരുന്നു. ഈ തന്ത്രം ഉപയോഗിച്ച് തട്ടിപ്പുകാര്‍ പല കമ്പനികളേയും വെട്ടിലാക്കിയിരുന്നു. ചെറുകിട, ഇടത്തരം ബിസിനസുകാരാണ് പലപ്പോഴും ഇവരുടെ ഇരകളായി മാറിയത്. ആരുടെ സേവനം ഉപയോഗിക്കണം അല്ലെങ്കില്‍ ഉപയോഗിക്കണം എന്ന കാര്യത്തില്‍ ഇവര്‍ പലപ്പോഴും തട്ടിപ്പുകാരുടെ സേവനമാണ് തേടിയത്.
ഏതായാലും ഇക്കാര്യം മനസിലാക്കിയതോടെ ഗൂഗിള്‍ തട്ടിപ്പുകാരെ നീക്കം ചെയ്തിരുന്നു. ഇപ്പോഴും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടോ എന്നും ഗൂഗിള്‍ പരിശോധിക്കുകയാണ്. വന്‍തോതില്‍ ഇത്തരം തട്ടിപ്പ് നടത്തുന്ന ഒരു വ്യക്തിക്കെതിരെ ഗൂഗിള്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.