ഇനി തേഡ്-പാര്‍ട്ടി ആപ്പുകളുടെ ആവശ്യമില്ല; തിരിച്ചറിയൽ രേഖയിലെ പേര് ഇൻകമിംഗ് കോളുകളിൽ കാണിക്കും; കോളിംഗ് നെയിം പ്രസന്‍റേഷൻ ഫീച്ചറുമായി സർക്കാർ

Update: 2025-10-30 09:31 GMT

ദില്ലി: മൊബൈൽ ഫോണുകളിലേക്ക് വരുന്ന കോളുകൾക്ക് ഇനി വിളിക്കുന്നവരുടെ ഔദ്യോഗിക പേര് തെളിയും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കോളിംഗ് നെയിം പ്രസന്‍റേഷൻ (CNAP) എന്ന പുതിയ സംവിധാനത്തിന് അംഗീകാരം നൽകി. ഇത് വഴി, മൊബൈൽ സിം എടുക്കുമ്പോൾ ഉപയോക്താവ് നൽകിയ തിരിച്ചറിയൽ രേഖയിലെ പേര് ഇൻകമിംഗ് കോളുകളിൽ പ്രദർശിപ്പിക്കും.

നിലവിൽ, സ്പാം, തട്ടിപ്പ് കോളുകൾ ഒഴിവാക്കാൻ പലരും ട്രൂകോളർ പോലുള്ള തേർഡ് പാർട്ടി ആപ്പുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ, പുതിയ സംവിധാനം വഴി ടെലികോം ഓപ്പറേറ്റർമാരുടെ ഔദ്യോഗിക ഡാറ്റാബേസിൽ നിന്നുള്ള കൃത്യമായ വിവരങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇത് ഡിജിറ്റൽ ആശയവിനിമയത്തിൽ കൂടുതൽ വിശ്വാസം വളർത്തുമെന്നും, സ്പാം കോളുകളുടെ വർധിച്ചുവരുന്ന ഭീഷണിക്ക് തടയിടുമെന്നും ട്രായ് വ്യക്തമാക്കി.

പുതിയ സംവിധാനം രാജ്യത്തുടനീളമുള്ള എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും. എന്നാൽ, ഈ ഫീച്ചർ ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർക്ക് അവരുടെ ടെലികോം സേവനദാതാവിനെ ബന്ധപ്പെട്ട് ഇത് പ്രവർത്തനരഹിതമാക്കാവുന്നതാണ്. നിലവിൽ, കോളിംഗ് ലൈൻ ഐഡൻറിഫിക്കേഷൻ (CLI) വഴി കോൾ ലഭിക്കുമ്പോൾ നമ്പർ മാത്രമാണ് പ്രദർശിപ്പിക്കുന്നത്. 

Tags:    

Similar News