മനുഷ്യനെ കുളിപ്പിക്കാനും വാഷിംഗ് മെഷീന്‍ ഇറങ്ങി; ജപ്പാനിലെ മനുഷ്യ വാഷിംഗ് മെഷീനില്‍ 15 മിനിറ്റ് കുളിച്ചിറങ്ങിയാല്‍ മനസ്സും ക്ലീന്‍ ചെയ്യും: ജാപ്പനീസ് അത്ഭുതമായ മീറായി നിഞ്ജന്‍ സെന്റാകുക്കിയുടെ കഥ
മനുഷ്യനെ കുളിപ്പിക്കാനും വാഷിംഗ് മെഷീന്‍ ഇറങ്ങി
ടോക്യോ: ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന തിരക്കുകള്‍ക്ക് ശേഷം ബാത്ത് ടബ്ബില്‍ നിവര്‍ന്ന് കിടന്ന് ഒന്ന് കുളിക്കുന്നത് എത്ര ഉന്‍മേഷദായകമാണ്. എന്നാല്‍ ജപ്പാനില്‍ നിന്ന് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത വിചിത്രവും രസകരവുമാണ്. മനുഷ്യനെ കുളിപ്പിക്കാനായി ജപ്പാന്‍ പുതിയൊരു വാഷിംഗ് മെഷീന്‍ ഒരുങ്ങുകയാണ്. മിറായ് നിഞ്ചന്‍ സെറാക്കുക്കി എന്നാണ് ജാപ്പനീസ് ഭാഷയില്‍ ഈ മനുഷ്യന് വേണ്ടിയുള്ള വാഷിംഗ് മെഷീന് പേര് നല്‍കിയിരിക്കുന്നത്.
ഈ വാഷിംഗ് മെഷീനില്‍ കുളിച്ചാല്‍ ശരീരം മാത്രമല്ല മനസും വൃത്തിയാകും എന്നാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍ അവകാശപ്പെടുന്നത്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ വാഷിംഗ് മെഷീന്‍ കുളി ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് തന്നെ ആ വ്യക്തിയെ കുറിച്ച് കൃത്യമായ വിശകലനം നടത്തും എന്നാണ് അവര്‍ പറയുന്നത്. ഒസാക്കാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സയന്‍സ് കോ എന്ന സ്ഥാപനമാണ് ഈ വാഷിംഗ് മെഷീന്‍ നിര്‍മ്മിക്കുന്നത്.
15 മിനിട്ട് സമയമാണ് ഒരാള്‍ക്ക് ഈ മെഷീനില്‍ കുളിക്കാന്‍ അനുവദിച്ചിട്ടുള്ള സമയം. പോര്‍വിമാനങ്ങളുടെ കോക്ക്പിറ്റിന്റെ മാതൃകയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ജപ്പാനിലെ ഒസാക്കയിലെ കന്‍സായി എക്സ്പോയില്‍ ഇത് പ്രദര്‍ശിപ്പിക്കുന്നുണ്ട്. മേളയില്‍ ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന ആയിരം പേര്‍ക്ക് ഈ വാഷിംഗ് മെഷീനില്‍ കുളിക്കാന്‍ അവസരം ലഭിക്കും. ഒസാക്കയില്‍ എത്താന്‍ കഴിയാത്തവര്‍ നിരാശപ്പെടേണ്ടതില്ലെന്നും വന്‍തോതില്‍ തന്നെ ഇതിന്റെ നിര്‍മ്മാണം ആരംഭിക്കുകയാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനുള്ള 70 ശതമാനത്തോളം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കുളിക്കാനായി ഒരാള്‍ ഇതിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഇതിന്റെ പകുതി ഭാഗത്തോളം ചൂട് വെള്ളം നിറയ്ക്കും. തുടര്‍ന്ന് തീരേ ചെറിയ സുഷിരങ്ങളുള്ള ഹൈസ്പീഡ് വാട്ടര്‍ ജെറ്റുകളിലൂടെ വെള്ളം ശക്തിയായി കുല്‍ക്കുന്നയാളിന്റെ ശരീരത്തിലേക്ക് ചീറ്റും. വ്യവസായ രംഗത്ത് ഇലക്ട്രോണിക്ക് കമ്പോണന്‍സ് വൃത്തിയാക്കുന്ന അതേ രീതിയിലാണ് ഇതിനുള്ളില്‍ പ്രവേശിക്കുന്ന മനുഷ്യന്റെ ശരീരവും വൃത്തിയാക്കുന്നത്.
നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ യന്ത്രത്തിന് ശരീരം മാത്രമല്ല മനസിനേയും വൃത്തിയാക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ പുതിയ തലമുറക്കായി നിര്‍മ്മിച്ച ഈ ഉപകരണത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമിട്ടത് 1970 ല്‍ നടന്ന ജപ്പാന്‍ വേള്‍ഡ് എക്സ്പോയില്‍ സാനിയോ ഇലക്ട്രിക്ക് കമ്പനി ഇത്തരത്തില്‍ മനുഷ്യന് കുളിക്കാനുള്ള വാഷിംഗ് മെഷീനുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഈ ഉപകരണം അന്ന് കമ്പനി വിപണിയില്‍ ഇറക്കിയിരുന്നില്ല. ഇപ്പോള്‍ പുതിയ തലമുറക്കായി നിര്‍മ്മിക്കുന്ന വാഷിംഗ് മെഷീനുകള്‍ക്ക് വില എത്രയായിരിക്കും എന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.