സെലിബ്രിറ്റികളുടെ ശബ്ദങ്ങള്‍ ഉപയോഗിച്ച് കുട്ടികളുമായി ലൈംഗികച്ചുവയോടെ സംഭാഷണം; കരാര്‍ നിയമങ്ങള്‍ തെറ്റിച്ച് മെറ്റ എഐ

Update: 2025-04-28 07:06 GMT

മെറ്റയുടെ നിര്‍മിതബുദ്ധി ചാറ്റ്ബോട്ടുകള്‍ സെലിബ്രിറ്റികളുടെ ശബ്ദങ്ങള്‍ ദുരുപയോഗം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കളുമായി ലൈംഗിക ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് സംഭാഷണത്തില്‍ ഏര്‍പ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി വാള്‍ സ്ട്രീറ്റ് ജേണല്‍.

ജോണ്‍ സീന, ക്രിസ്റ്റന്‍ ബെല്‍, ജൂഡി ഡെഞ്ച് തുടങ്ങി പ്രമുഖരുമായി ദശലക്ഷക്കണക്കിന് ഡോളറിന്റെ കരാറിലാണ് മെറ്റ പ്രവേശിച്ചത്. ബോട്ടുകള്‍ ഈ താരങ്ങളുടെ ശബ്ദങ്ങള്‍ ഉപയോഗിക്കുമെങ്കിലും, അശ്ലീലമോ ലൈംഗികതയോ ഉള്‍പ്പെടുന്ന സംഭാഷണങ്ങള്‍ ഒഴിവാക്കണമെന്ന് കരാറില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതായി ആരോപണങ്ങള്‍ ഉയര്‍ന്നു.

ബോട്ടുകളുടെ ആകര്‍ഷകത വര്‍ധിപ്പിക്കുന്നതിനായി സുരക്ഷാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതായും, ഇതിന്റെയും ദൂഷ്യപ്രഭാവം ഉള്‍പ്പെടെ കമ്പനി തൊഴിലാളികള്‍ നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, വാള്‍ സ്ട്രീറ്റ് ജേണലിന്റെ കണ്ടെത്തലുകള്‍ സാങ്കല്‍പികമാണെന്നും, സാധാരണ ഉപയോക്തൃ പരിചരണങ്ങള്‍ അത് പ്രതിനിധീകരിക്കുന്നില്ലെന്നും, കൃത്രിമമായി കഥ നിര്‍മ്മിച്ചിട്ടുള്ളതാണെന്നും മെറ്റ വാദിക്കുന്നു. ഉല്‍പ്പന്നങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി കൂടുതല്‍ നിയന്ത്രണ നടപടികള്‍ നടപ്പാക്കുമെന്ന് കമ്പനി അറിയിച്ചു. റിപ്പോര്‍ട്ടിന് പിന്നാലെ, പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മെറ്റ ചില മാറ്റങ്ങള്‍ നിലവില്‍ കൊണ്ടുവന്നതായി അധികൃതര്‍ സ്ഥിരീകരിച്ചു.

Tags:    

Similar News