സെപ്റ്റംബറില്‍ ഐഫോണ്‍ 17 ഔദ്യോഗികമായി പുറത്തിറങ്ങുന്നതു വരെ യഥാര്‍ത്ഥ നിറങ്ങള്‍ എന്തായിരിക്കുമെന്ന് കൃത്യമായി അറിയാന്‍ ഒരു മാര്‍ഗവുമില്ല; എല്ലാം അതീവ രഹസ്യം; അണിയറയില്‍ ഐ ഫോണ്‍ പതിനേഴ് പ്രോ ഒരുങ്ങുമ്പോള്‍

Update: 2025-07-19 05:13 GMT

ടുത്ത സെപ്തംബര്‍ മാസത്തിലാണ് ഐ ഫോണ്‍ പതിനേഴ് പ്രോ പുറത്തിറങ്ങുന്നത്. എന്നാല്‍ ഇതിനെ കുറിച്ചുള്ള വാര്‍ത്തകളും ഇപ്പോള്‍ എങ്ങും നിറയുകയാണ്. ആപ്പിള്‍ ആരാധകര്‍ക്ക് ഇപ്പോള്‍ ഐഫോണ്‍ 17 പ്രോ എങ്ങനെയായിരിക്കും എന്നതിനെ കുറിച്ച്് വ്യക്തമായ സൂചനകളാണ് ലഭിച്ചിരിക്കുന്നത്. പുതിയ അഞ്ച് നിറങ്ങളിലായിരിക്കും ഐഫോണ്‍ 17 പ്രോ പുറത്തിറങ്ങുക എന്നാണ് കരുതപ്പെടുന്നത്. വളരെ അസാധാരണമായ നിറമായിരിക്കും ഇവയ്ക്ക് ഉണ്ടായിരിക്കുക എന്നും അഭ്യൂഹങ്ങളുണ്ട്.

ഈ നിറം ഫ്ളൂറസെന്റ് ഓറഞ്ച് ആയിരിക്കുമെന്നാണ് വ്യാപകമായി പ്രതീക്ഷിക്കപ്പെടുന്നത്. ഇത് ആപ്പിളിന്റെ ഡിസൈന്‍ ശൈലിയിലെ കാതലായ ഒരു മാറ്റത്തെ ആയിരിക്കും സൂചിപ്പിക്കുന്നത്. ഡാര്‍ക്ക് ബ്ലൂ, ഗ്രേ, കറുപ്പ്, സില്‍വര്‍ എന്നീ പരമ്പരാഗത ഓപ്ഷനുകളോടൊപ്പം ആയിരിക്കും ഈ പുതിയ നിറത്തിലുള്ള ഫോണും പുറത്തിറക്കുക. ആപ്പിളിന്റെ കാര്യത്തില്‍ ആധികാരികമായി അഭിപ്രായം പറയാറുള്ള പരിചയ സമ്പന്നനായ സോണി ഡിക്സണ്‍ ആണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ പലരും പുതിയ നിറം തീരെ ഇഷ്ടപ്പെട്ടില്ല എന്ന രീതിയിലാണ് പ്രതികരിക്കുന്നത് എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

ഒരാള്‍ ഇതിനെ താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശം നിറം എന്നാണ് വിശേഷിപ്പിച്ചത്. അതേ സമയം ഡിക്സണ്‍ പറയുന്നത് ഈ ഓറഞ്ച് നിറം അല്ലെങ്കില്‍ ചെമ്പിന്റെ നിറമോ കടും സ്വര്‍ണ വര്‍ണമോ ആയിരിക്കാനും സാധ്യത ഉണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും ആയിരിക്കില്ല പുതിയ നിറമെന്നാണ് മാക്വേള്‍ഡ് ആക്സസ് ചൂണ്ടിക്കാട്ടുന്നത്. ടി.സി.എക്സ് പപ്പായ എന്ന പേരിലുള്ള ഓറഞ്ച് ടോണ്‍ ആയിരിക്കും പുതിയ ഫോണിന് എന്നാണ് അവര്‍ പറയുന്നത്. സമൂഹ മാധ്യമങ്ങള്‍ ഒരാള്‍ കുറിച്ചത് ഓറഞ്ച്് നിറത്തിലാണ് ഫോണ്‍ പുറത്തിറങ്ങുന്നത് എങ്കില്‍ ജീവിതത്തില്‍ ആദ്യമായി താന്‍ ഒരു ഐഫോണ്‍ വാങ്ങുമെന്നാണ്.

ആപ്പിള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം, സെപ്റ്റംബറില്‍ ഐഫോണ്‍ 17 ഔദ്യോഗികമായി പുറത്തിറങ്ങുന്നതുവരെ യഥാര്‍ത്ഥ നിറങ്ങള്‍ എന്തായിരിക്കുമെന്ന് കൃത്യമായി അറിയാന്‍ ഒരു മാര്‍ഗവുമില്ല. ആപ്പിള്‍ ഇപ്പോഴും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ആപ്പിളിന്റെ ഐഫോണ്‍ 17 സെപ്റ്റംബര്‍ രണ്ടാം വാരത്തിലാണ് പുറത്തിറക്കുന്നത്.

കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലുള്ള ആപ്പിള്‍ ആസ്ഥാനത്ത് നിന്ന് പരിപാടി തത്സമയം സംപ്രേഷണം ചെയ്യും. ഐഫോണ്‍ 17-ല്‍ ഗ്ലാസ് ബാക്ക്, മെച്ചപ്പെടുത്തിയ ക്യാമറകള്‍, എ.ഐ ടാസ്‌ക്കുകള്‍ക്കായി ശക്തമായ എ-18 ചിപ്പ് എന്നിവയുള്ള അലുമിനിയം ഫ്രെയിം കൂടി ഉണ്ടാകും.

Tags:    

Similar News