മൈക്ക് ടൈസനെ ഇടിച്ചിട്ട ബോക്‌സിംഗ് ഷോ കണ്ടത് ആറ് കോടി പേർ; സ്ട്രീമിംഗില്‍ റെക്കോർഡ് നേട്ടവുമായി നെറ്റ്‌ഫ്ലിക്‌സ്; അത്ഭുതമായി മൈക്ക് ടൈസൻ ജേക്ക് പോള്‍ ഏറ്റുമുട്ടൽ പോരാട്ടം..!
ഡാളസ്: ലോക ബോക്‌സിംഗ് ഫാൻസുകാർ ഒന്നടങ്കം കാത്തിരുന്ന മാച്ച് ആയിരുന്നു മൈക്ക് ടൈസൻ ജേക്ക് പോളും തമ്മിലുള്ള ഇടി. ഇപ്പോഴിതാ മൈക്ക് ടൈസനുമായി മുന്‍ യൂട്യൂബര്‍ ജേക്ക് പോള്‍ ഏറ്റുമുട്ടിയ പോരാട്ടത്തില്‍ സ്ട്രീമിംഗ് തകരാറുകള്‍ക്കിടയിലും കാഴ്‌ചക്കാരുടെ എണ്ണത്തില്‍ ചരിത്രം എഴുതി നെറ്റ്‌ഫ്ലിക്സ്. 60 മില്യണ്‍ അഥവാ ആറ് കോടി കാഴ്‌ചക്കാര്‍ ടൈസന്‍-ജേക്ക് പോരാട്ടം സ്ട്രീമിംഗ് വഴി തത്സമയം കണ്ടു എന്നാണ് കണക്കുകൾ.
ഇതിലേറെയും കാഴ്‌ചക്കാര്‍ അമേരിക്കയിലായിരുന്നു. സ്ട്രീമിംഗില്‍ പ്രശ്‌നങ്ങളുള്ളതായി ഒരുലക്ഷത്തോളം പേര്‍ ഡൗണ്‍ഡിറ്റെക്‌ടറില്‍ പരാതി രജിസ്റ്റര്‍ ചെയ്‌ത പരിപാടിയാണ് ഈ റെക്കോര്‍ഡിട്ടത് എന്നതാണ് ഏറ്റവും കൗതുകകരം.
സ്ട്രീമിംഗ് തകരാറുകള്‍ക്കിടെയും ലോകം കാത്തിരുന്ന പോരാട്ടം നെറ്റ്‌ഫ്ലിക്‌സിലൂടെ ആറ് കോടിയോളം പേർ വരെ കണ്ടു. വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ലൈവ് ഇവന്‍റുകളിലൊന്നായി മൈക്ക് ടൈസന്‍- ജേക്ക് പോള്‍ ബോക്‌സിംഗ് പോരാട്ടം മാറി.
ഇതിനൊപ്പം തന്നെ അരങ്ങേറിയ വനിതാ വിഭാഗത്തിലെ അമാണ്ട സെരാനോ- കേറ്റീ ടെയ്‌ലര്‍ ബോക്‌സിംഗ് അഞ്ച് കോടി കാഴ്ചക്കാരെയും നെറ്റ്‌ഫ്ലിക്‌സില്‍ ആകര്‍ഷിക്കുകയും ചെയ്തു. അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട വനിതാ പ്രൊഫഷണല്‍ കായിക ഇവന്‍റ് ഇതാകാനാണ് സാധ്യത.