ജി മെയില്‍ ഉപയോഗിക്കുന്നവരുടെ പാസ്വേഡ് ഒരാഴ്ചക്കകം ഹാക്ക് ചെയ്യുമെന്നും മുന്നറിയിപ്പ്; 180 കോടി ആളുകളെ ബാധിക്കും; പുതിയ ഫിഷിംഗ് തട്ടിപ്പിനെ കരുതിയിരിക്കുക

ജി മെയില്‍ ഉപയോഗിക്കുന്നവരുടെ പാസ്വേഡ് ഒരാഴ്ചക്കകം ഹാക്ക് ചെയ്യുമെന്നും മുന്നറിയിപ്പ്;

Update: 2025-05-06 01:19 GMT

ന്യൂയോര്‍ക്ക്: ജിമെയില്‍ ഉപയോക്താക്കള്‍ അടുത്തിടെ കടുത്ത ഫിസിംഗ് തട്ടിപ്പിന് ഇരയായി. എന്നാല്‍, നിങ്ങള്‍ തട്ടിപ്പിന് ഇരയായാലും അതില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ഗൂഗിള്‍ പറയുന്നത്., ഈ പാസ്സ്വേര്‍ഡ് മോഷ്ടിക്കപ്പെടുന്ന തട്ടിപ്പില്‍ പെട്ട് നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ലോക്ക് ഔട്ട് ആയാല്‍ പോലും നിങ്ങള്‍ക്ക് ഒരാഴ്ച വരെ നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യാന്‍ കഴിയുമെന്നാണ് ഗൂഗിള്‍ പറയുന്നത്. അതിന് ആവശ്യമായി വരുന്നത് എല്ലാ ഉപയോക്താക്കളും ഒരു റിക്കവറി ഫോണ്‍ നമ്പറോ അല്ലെങ്കില്‍ ഈമെയിലോ അവരുടെ അക്കൗണ്ടില്‍ സെറ്റ് ചെയ്തിരിക്കണം എന്നതാണ്.

ഇത് സെക്യൂരിറ്റി ചോദ്യങ്ങള്‍ ചോദിച്ച് യഥാര്‍ത്ഥ ഉപയോക്താവാണെന്ന് ഉറപ്പു വരുത്തും. അതുകൊണ്ടു തന്നെ ഈ സംവിധാനം നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടില്‍ ഇല്ലെങ്കില്‍ എത്രയും പെട്ടെന്ന് അവ കൂട്ടിച്ചേര്‍ക്കണം എന്നും കമ്പനി ആവശ്യപ്പെടുന്നുണ്ട്. തങ്ങളുടെ മൊത്തം 180 കോടി ഉപയോക്താക്കളെയും ഉന്നം വെച്ചുകൊണ്ട് വളരെ സങ്കീര്‍ണ്ണമായ ഒരു ആക്രമണം നടക്കുന്നുണ്ട് എന്ന് ഗൂഗിള്‍ സ്ഥിരീകരിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പുതിയ പ്രസ്താവന പുറത്തു വരുന്നത്.

ക്രിപ്‌റ്റോകറന്‍സി പ്ലാറ്റ് ഫോം ആയ എഥേറിയത്തിന്റെ ഡെവലപ്പര്‍മാരില്‍ ഒരാളായ നിക്ക് ജോണ്‍സനാണ് ആദ്യമായി ഫിസിംഗ് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തത്. ജീമെയിലില്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ഒരു വ്യാജ ഈമെയില്‍ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ജോണ്‍സന്‍ ഇക്കാര്യം പുറത്ത് അറിയിച്ചത്. അക്കൗണ്ട് ഉപേക്ഷിക്കണമെന്ന ഉത്തരവ് ഉടന്‍ നല്‍കുമെന്നായിരുന്നു ആ സന്ദേശത്തില്‍ പറഞ്ഞിരുന്നത്.

ഇത്തരത്തില്‍ ചിലരെ പ്രത്യേകം ഉന്നം വച്ചുകൊണ്ടുള്ള തട്ടിപ്പിനെ കുറിച്ച് അറിയാമെന്നും, ജീമെയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ നിന്നും സംരക്ഷണം ഒരുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നുമാണ് ഗൂഗിള്‍ വക്താവ് അറിയിച്ചത്. അതിനിടയില്‍ ടു ഫാക്റ്റര്‍ ഓഥെന്റിക്കേഷന്‍ ക്രമീകരിക്കാന്‍ ഗൂഗിള്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്യുക വഴി ഇത്തരത്തിലുള്ള ഫിസിംഗ് ആക്രമണങ്ങളില്‍ നിന്നും വലിയൊരു അളവ് വരെ സംരക്ഷണം നേടാനാകുമെന്നും വക്താവ് അറിയിച്ചു.

സന്ദേശത്തില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഗൂഗിളിന്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് പേജിലാണ് എത്തിയതെന്ന് ജോണ്‍സന്‍ പറയുന്നു. ഗൂഗിള്‍ അക്കൗണ്ട് സൈന്‍ ഇനി ചെയ്യാനായിരുന്നു ഈ പേജ് ആവശ്യപ്പെട്ടത്. അവിടെ നിന്നായിരിക്കണം തട്ടിപ്പുകാര്‍ നിങ്ങളുടെ ലോഗ് ഇന്‍ വിശദാംശങ്ങള്‍ കൈക്കലാക്കുന്നത് എന്ന് ജോണ്‍സന്‍ പറയുന്നു. താന്‍ ലോഗ് ഇന്‍ ചെയ്യാന്‍ തയ്യാറായില്ല എന്നും ജോണ്‍സന്‍ പറയുന്നു.

Tags:    

Similar News