നിര്‍മിത ബുദ്ധിയുടെ വര്‍ഷം; ഇതുവരെ നമ്മള്‍ ആശ്രയിക്കുന്ന സകല സംവിധാനങ്ങളും മാറ്റപ്പെടും; പുതിയ ഈമെയിലിലേക്ക് മാറാന്‍ തയ്യാറെടുത്തോളൂ; ജി-മെയില്‍ ചിന്തിക്കും മുന്‍പ് എലന്‍ മസ്‌ക്ക് എക്സ്-മെയിലുമായി കളം പിടിച്ചേക്കും
നിര്‍മിത ബുദ്ധിയുടെ വര്‍ഷം; ഇതുവരെ നമ്മള്‍ ആശ്രയിക്കുന്ന സകല സംവിധാനങ്ങളും മാറ്റപ്പെടും
ന്യൂയോര്‍ക്ക്: നിര്‍മ്മിത ബുദ്ധിയുടെ വര്‍ഷമാണ് ഇനി വരുന്നത്. ഇത് വരെ നമ്മള്‍ ജീവിതത്തിലെ ഭാഗമാക്കി മാറ്റിയ സകല സംവിധാനങ്ങളും പൊളിച്ചടുക്കപ്പെടും എന്ന് ഉറപ്പായി കഴിഞ്ഞു. പുതിയ ഇ-മെയിലിലേക്ക് മാറാന്‍ നമ്മള്‍ തയ്യാറെടുക്കേണ്ടി വരും എന്നാണ് ഈ മേഖലയില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
നിലവില്‍ ഏറ്റവുമധികം സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നത് ഇ-മെയില്‍ വഴിയാണ്. ഇതിന് വലിയൊരു മാറ്റം വരുത്താനാണ് ഇപ്പോള്‍ ടെക് കമ്പനികള്‍ മല്‍സരിക്കുന്നത്. പണത്തട്ടിപ്പ് നടത്താനും അക്കൗണ്ടുകള്‍ ചോര്‍ത്താനും എല്ലാം ഇ-മെയില്‍ വലിയ തോതില്‍ തട്ടിപ്പുകാര്‍ക്ക് സഹായകരമാകുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഗൂഗിളിന്റ അക്കൗണ്ട് സെക്യൂരിറ്റി ചെക്കപ്പ് പോലെയുള്ള കാര്യങ്ങളും അത്ര എളുപ്പത്തില്‍ വീട്ടിലിരുന്ന് ചെയ്യാന്‍ കഴിയുകയില്ല എന്ന പ്രതിസന്ധിയുണ്ട്.
നിലവില്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഇ-മെയിലിനായി ആശ്രയിക്കുന്നത് ജി-മെയിലിനെയാണ്. ജി-മെയിലിന് രണ്ടര ബില്യണ്‍
ഉപഭോക്താക്കളാണ് ഉള്ളത്. ഇതിനെല്ലാം പ്രതിവിധിയുമായിട്ടാണ് ആഗോള വ്യവസായ ഭീമനായ ഇലോണ്‍ മസ്‌ക്ക് എത്തുന്നത്. എക്സ് മെയില്‍ എന്നാണ് മസ്‌ക്കിന്റെ സംരംഭത്തിന്റെ പേര്. വന്‍തോതിലുള്ള ഉപഭോക്താക്കള്‍ ഉള്ള ഗൂഗിളും ജിമെയിലുമായിരുന്നു ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ പ്രതിവിധി ഒരുക്കാന്‍ മുന്‍കൈ എടുക്കേണ്ടിയിരുന്നത്.
ഗൂഗിളും മൈക്രോസോഫ്്റ്റും അവരുടെ എന്റര്‍പ്രൈസ് പ്ലാറ്റ്ഫോമുകളില്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായം അധികം തേടാറില്ല. ഏതായാലും ഒരു കാര്യം ഉറപ്പായി കഴിഞ്ഞു. നമ്മള്‍ എല്ലാവരും പുതിയ ഇ-മെയിലിലേക്ക് ഈ വര്‍ഷം തന്നെ മാറേണ്ടി വരും. ഇക്കാര്യത്തില്‍
കളം നിറഞ്ഞ് നില്‍ക്കുന്ന ജി-മെയിലിനെ കടത്തിവെട്ടി ഇലോണ്‍ മസ്‌ക്കിന്റെ എക്സ് മെയില്‍ എത്തുകയാണ്. ഇനിയങ്ങോട്ടുള്ള നാളുകളില്‍ ആഗോള ഐ.ടി ഭീമന്‍മാര്‍ തങ്ങളുടെ ഇ-മെയില്‍ സംവിധാനം കുറ്റമറ്റതാക്കാന്‍ ഏറെ പണിപ്പെടേണ്ടി വരും.
അല്ലെങ്കില്‍ ഇലോണ്‍ മസ്‌കിന്റെ എക്സ് മെയില്‍ കളം പിടിക്കുക തന്നെ ചെയ്യും. വ്യക്തികളാണെങ്കിലും സ്ഥാപനങ്ങള്‍ ആണെങ്കിലും എല്ലാവരും ആഗ്രഹിക്കുന്നത് സൈബര്‍ സുരക്ഷയാണ്. അത് നല്‍കാന്‍ ആര്‍ക്ക് കഴിയുന്നുവോ അവരായിരിക്കും ഈ മല്‍സരത്തിലും ഒന്നാമത് എത്തുക.