മഴ വെല്ലുവിളിയാകുന്നു; മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്ക് പുനര്‍നിര്‍മാണം ആശങ്കയിൽ; സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് പ്രതിസന്ധിയിൽ

Update: 2024-10-19 04:59 GMT

കൊച്ചി: സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ ഒരുക്കങ്ങള്‍ ഇപ്പോൾ പുരോഗമിക്കുമ്പോൾ. മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്ക് പുനര്‍നിര്‍മാണം ഇപ്പോൾ ആശങ്കയ ഉയർത്തുകയാണ്. ട്രാക്ക് നിർമാണം കൃത്യസമയത്ത് തീർന്നില്ലെങ്കിൽ നവംബര്‍ നാലിന് തുടങ്ങാൻ ഇരിക്കുന്ന സ്‌കൂള്‍ ഒളിമ്പിക്സിന് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

സ്‌കൂള്‍ ഒളിമ്പിക്സ് ഗ്ലാമര്‍ ഇനമായ അത്ലറ്റിക്സ് മത്സരങ്ങള്‍ മഹാരാജാസ് കോളേജ് മൈതാനത്ത് വച്ചാണ് നടക്കുന്നത് . ഇതിനുവേണ്ടിയാണ് സിന്തറ്റിക് ട്രാക്ക് പുനര്‍നിര്‍മാണം നടത്തുന്നത്. ട്രാക്ക് നിര്‍മാണത്തിന്റെ രണ്ടാം ലെയര്‍ ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്.

ഇത് പൂര്‍ത്തിയായശേഷം അവസാന ലെയര്‍ ജോലിയിലേക്ക് കടക്കണം. അതിനുശേഷം മാര്‍ക്കിങ് ഉള്‍പ്പെടെയുള്ള ജോലികളും തീര്‍ക്കണം.

ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്‌പോര്‍ട്‌സ് എന്ന കമ്പനിയാണ് ട്രാക്ക് പുനര്‍നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 5.48 കോടി രൂപ മുതല്‍മുടക്കിലാണ് പുനര്‍നിര്‍മാണം നടക്കുന്നത്. 20 തൊഴിലാളികളും 10 സാങ്കേതികവിദഗ്ധരും അടക്കം 30 പേരാണ് പ്രതിദിനം ഇതില്‍ പങ്കാളികളാകുന്നത്.

അതേസമയം കഴിഞ്ഞ മാര്‍ച്ചിലാണ് മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്ക് പുനര്‍നിര്‍മാണജോലികള്‍ ആരംഭിച്ചത്.

Tags:    

Similar News