പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന ടി20 പര്യടനം; അന്തിമ തീരുമാനത്തില്‍ എത്താനാകാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്; വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും വിട്ടൊഴിയാതെ ആശങ്ക

Update: 2025-05-11 12:30 GMT

ധാക്ക: പാകിസ്താനിലേക്ക് നടക്കാനിരിക്കുന്ന ടി20 പര്യടനം സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്താതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി). മെയ് 17, 19 തിയതികളില്‍ യുഎഇയില്‍ നടക്കുന്ന രണ്ട് ടി20 മത്സരങ്ങള്‍ക്ക് ബംഗ്ലാദേശ് ടീം സജ്ജമാണെങ്കിലും, അതിന് ശേഷമുള്ള പാക് പര്യടനം സംബന്ധിച്ച് ആശങ്കകളുണ്ട്.

യുഎഇയിലെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ബംഗ്ലാദേശ് യുഎഇക്കെതിരായ മത്സരങ്ങള്‍ നടത്തുന്നത്. ഇതിന് പിന്നാലെ മെയ് 25 മുതല്‍ ജൂണ്‍ 3 വരെ പാകിസ്താനില്‍ മൂന്ന് ടി20 മത്സരം ഉള്‍പ്പെടുന്ന പര്യടനം നിശ്ചയിച്ചിരിക്കുകയാണ്. എന്നാല്‍ പാകിസ്താനിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ബിസിബി ഇപ്പോഴും അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല.

താരങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷാ കാര്യങ്ങളാണ് പ്രധാനമായും ബോര്‍ഡിന് ആശങ്കയുണ്ടാക്കുന്നത്. പാകിസ്താനിലെ നിലപാടുകള്‍ വിലയിരുത്തിയ ശേഷമേ പര്യടനവുമായി മുന്നോട്ട് പോകാനാകൂവെന്ന് ബിസിബി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണ പാകിസ്താനിലെ അന്തരീക്ഷം മെച്ചപ്പെടുത്തും എന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ്. അതിനാല്‍ തന്നെ പാക് പര്യടനത്തിന്റെ സാധ്യതകള്‍ ഇപ്പോഴും തുറന്നാണ് ബിസിബി കാണുന്നത്. പര്യടനം സംബന്ധിച്ചുള്ള അന്തിമ തീരുമാനം അടുത്ത കുറച്ച് ദിവസങ്ങളില്‍ പ്രതീക്ഷിക്കാമെന്നാണ് അധികൃതര്‍ സൂചന നല്‍കുന്നത്.

Tags:    

Similar News