കേരള ടീം റോയല്‍ ഡെവണ്‍ ക്രിക്കറ്റ് ക്ലബ് ഓള്‍ യു.കെ. ടൂര്‍ണമെന്റ് 2025 ചാമ്പ്യന്മാര്‍; ഗ്രാന്‍ഡ് ഫൈനലില്‍ കീഴടക്കിയത് കരുത്തരായ ഫോക്‌സ് 11 ബിയെ; യുകെയിലെ കേരള ക്രിക്കറ്റ് ചരിത്രത്തില്‍ പുതുഅദ്ധ്യായം തുറന്ന് ആര്‍.ഡി.സി.സി.

കേരള ടീം റോയല്‍ ഡെവണ്‍ ക്രിക്കറ്റ് ക്ലബ് ഓള്‍ യു.കെ. ടൂര്‍ണമെന്റ് 2025 ചാമ്പ്യന്മാര്‍

Update: 2025-08-14 13:10 GMT

ഹണ്ടിങ്ടണ്‍: കേരള ടീമായ റോയല്‍ ഡെവണ്‍ ക്രിക്കറ്റ് ക്ലബ്ബ് ഓള്‍ യു.കെ. ടൂര്‍ണമെന്റ് 2025 ചാമ്പ്യന്മാരായി. ഗ്രാന്‍ഡ് ഫൈനലില്‍ ആര്‍.ഡി.സി.സി ഫോക്‌സ് 11 ബിയെ പരാജയപ്പെടുത്തി. കരുത്തരായ മാഡ് മാക്സ് സി സിയെ തോല്‍പ്പിച്ച് ഫൈനലില്‍ എത്തിയ ഫോക്‌സ് 11 ബി ആര്‍.ഡി.സി.സിക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ആര്‍.ഡി.സി.സി 8 ഓവറില്‍ 92/4 റണ്‍സ് നേടി. ഫോക്‌സ് 11 ബിയുടെ മറുപടി 8 ഓവറില്‍ 83/5 എന്ന നിലയില്‍ അവസാനിച്ചതോടെ ആര്‍.ഡി.സി.സി ആവേശകരമായ കിരീട ജയം സ്വന്തമാക്കുകയായിരുന്നു.

ഫാക്‌സ് X1, ഓട്ടോസ്പാ സ്‌പോണ്‍സര്‍ ചെയ്ത ആദ്യ പതിപ്പ് ഓള്‍ യു.കെ. ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹണ്ടിങ്ടണിലെ-ലെ ആല്‍ക്കണ്‍ബറി ക്ലബ് മൈതാനത്താണ് (Alconbury Club Ground) നടന്നത്. ശക്തമായ 8 ടീമുകള്‍ മത്സരിച്ച ഈ മേഗാ ഇവന്റ് യു.കെയിലെ കേരള ക്രിക്കറ്റ് ചരിത്രത്തിലെ ഒരു വലിയ അധ്യായമായി.




പങ്കെടുത്ത ടീമുകള്‍:

ലണ്ടന്‍ വാരിയേഴ്‌സ് - ബ്രിട്ടീഷ് ടീം

ഫോക്‌സ് 11 എ - ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് താരം രാഹുല്‍ പൊന്നന്‍ ഉള്‍പ്പെടെ

ഫോക്‌സ് 11 ബി - കേരള സോണ്‍ ലെവല്‍ താരങ്ങളും KCL അംഗങ്ങളും

കാശ്മീര്‍ CC - 4 നിലവിലെ പാകിസ്ഥാന്‍ ദേശീയ താരങ്ങള്‍

മാഡ് മാക്സ് CC - 4 ശ്രീലങ്കന്‍ ദേശീയ താരങ്ങള്‍

ഫോര്‍ട്ട് CC - ഇന്ത്യന്‍ താരങ്ങള്‍

ഫാല്‍ക്കണ്‍ X1 CC - തമിഴ് താരങ്ങള്‍

ആര്‍.ഡി.സി.സി - കേരള ടീം

കേരള ടീം ആതിഥ്യം വഹിക്കുന്ന ടൂര്‍ണമെന്റുകളില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ സമ്മാനത്തുക - ഏകദേശം 4 ലക്ഷം രൂപ.




സെമി ഫൈനലിലേക്കും, തുടര്‍ന്ന് ഫൈനലിലേക്കും...

ടൂര്‍ണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളില്‍ ഒന്നായ ആര്‍.ഡി.സി.സി vs. കാശ്മീര്‍ CCയില്‍, ഇടുക്കി സ്വദേശിയായ ക്യാപ്റ്റന്‍ ഫെലിക്‌സ്‌ന്റെ നേതൃത്വത്തില്‍ ആര്‍.ഡി.സി.സി 151 റണ്‍സ് നേടി. ഹാരി, പ്രൈസണ്‍, ആഷ് ഡ്യൂബ്, ജാക്‌സണ്‍ എന്നിവരുടെ ബാറ്റിംഗ് മികവ് സ്‌കോറിന് കരുത്തേകി. ഒവൈസ്, ലക്ര, ഷാഹിദ് എന്നിവരുടെ മികച്ച ബൗളിംഗ് പ്രകടനത്തില്‍ 10 ഓവറില്‍ തന്നെ വിജയകരമായി പ്രതിരോധിച്ചു.

സെമി ഫൈനലില്‍ ആര്‍.ഡി.സി.സി ഫോക്‌സ് 11 എയെ തോല്‍പ്പിച്ചു. മറ്റൊരു സെമിയില്‍ ഫോക്‌സ് 11 ബി ശക്തമായ ശ്രീലങ്കന്‍ ടീമിനെ (മാഡ് മാക്സ് CC) തോല്‍പ്പിച്ച് ഫൈനലില്‍ പ്രവേശിച്ചു.

ഫൈനലിലെ ആവേശം

ഫൈനലില്‍ പ്രൈസണ്‍, ഹാരി, ആഷ് ഡ്യൂബ്, ആര്യന്‍ ലക്ര എന്നിവരുടെ മികച്ച ബാറ്റിംഗ് പ്രകടനത്തില്‍ ആര്‍.ഡി.സി.സി പോരാട്ടയോഗ്യമായ സ്‌കോര്‍ നേടി. തുടര്‍ന്ന് ഷാഹിദ്, ഫെലിക്‌സ്, ആര്യന്‍, ജാക്‌സണ്‍, ആഷ് ഡ്യൂബ് എന്നിവരുടെ ബൗളിംഗ് മികവില്‍ ആര്‍.ഡി.സി.സി ആവേശകരമായ ഫിനിഷോടെ കിരീടം സ്വന്തമാക്കി.




ക്ലബിന്റെ ചരിത്ര നേട്ടം

റോയല്‍ ഡെവണ്‍ ക്രിക്കറ്റ് ക്ലബ് (RDCC) 2024-ല്‍ എക്‌സറ്റര്‍ നഗരത്തിലെ കേരള താരങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചതാണ്. 2025-ല്‍ അവര്‍ ഇതിനകം കേരള താരങ്ങള്‍ മാത്രം പങ്കെടുത്ത 7 ടൂര്‍ണമെന്റ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. യു.കെയിലെ ഏറ്റവും വലിയ 8-ാം കപ്പ് നേടിയത് ഇവരുടെ ഏറ്റവും വലിയ നേട്ടമാണ്. കുടുംബസമേതം ഡെവണ്‍ നിന്ന് 4 മണിക്കൂര്‍ യാത്ര ചെയ്ത് പങ്കെടുത്ത ആര്‍.ഡി.സി.സി, ചാമ്പ്യന്മാരായി മടങ്ങി.



ടൂര്‍ണമെന്റില്‍ ആര്‍.ഡി.സി.സിയെ പ്രതിനിധീകരിച്ച താരങ്ങള്‍:

ഡെവണ്‍ കൗണ്ടി ക്ലബ് പ്രീമിയര്‍ ഡിവിഷന്‍ താരങ്ങള്‍

ക്യാപ്റ്റന്‍ ഫെലിക്‌സ് ജോസഫ്

ജാക്‌സണ്‍ തോമ്പ്‌സണ്‍

പ്രൈസണ്‍ ഏലിയാസ് (വിക്കറ്റ് കീപ്പര്‍)

ആര്യന്‍ ലക്ര

ഹാരി വസാം

മുഹമ്മദ് ഷാഹിദ്

ആഷ് ഡ്യൂബ്

സി ഡിവിഷന്‍ താരങ്ങള്‍

ഒവൈസ് മുഹമ്മദ്

ജിനോ തോമസ്

ഷല്ലു സണ്ണി

നിതീഷ് പാലത്തിങ്കല്‍




സ്‌കോറുകളും ഹൈലൈറ്റുകളും

ക്വാര്‍ട്ടര്‍ ഫൈനല്‍ - ആര്‍.ഡി.സി.സി vs കാശ്മീര്‍ CC

ആര്‍.ഡി.സി.സി ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. അവര്‍ 10 ഓവറില്‍ 151/3 എന്ന മികച്ച സ്‌കോര്‍ നേടി. മറുപടിയായി കാശ്മീര്‍ CC 10 ഓവറില്‍ 144/3 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

കാശ്മീര്‍ CCയുടെ ബാറ്റിംഗ് നിരയില്‍ പാകിസ്ഥാന്‍ ദേശീയ ടീമിലെ താരങ്ങളായ ഹാഷിം ഇബ്രാഹിം, തയ്യബ് താഹിര്‍, ഹംസ സജ്ജാദ്, ആശര്‍ മെഹ്‌മൂദ് എന്നിവര്‍ ഉണ്ടായിരുന്നു.




സെമിഫൈനല്‍ - ആര്‍.ഡി.സി.സി vs ഫോക്‌സ് 11 A

സെമിഫൈനലില്‍ ആര്‍.ഡി.സി.സി നേരിട്ടത് കേരള രഞ്ജി താരമായ രാഹുല്‍ പൊന്നന്‍ന്റെ നേതൃത്വത്തിലുള്ള ഫോക്‌സ് 11 Aയെയാണ്.

ആദ്യം ബാറ്റ് ചെയ്ത ആര്‍.ഡി.സി.സി 10 ഓവറില്‍ 105/5 റണ്‍സ് നേടി. മറുപടിയായി ഫോക്‌സ് 11 A 10 ഓവറില്‍ 99/6 എന്ന നിലയില്‍ പരാജയപ്പെട്ടു.

ഗ്രാന്‍ഡ് ഫൈനല്‍ - ആര്‍.ഡി.സി.സി vs ഫോക്‌സ് 11 B

ഫൈനലില്‍ ആര്‍.ഡി.സി.സി ഏറ്റുമുട്ടിയത് ശക്തമായ മാഡ് മാക്സ് CCയെ തോല്‍പ്പിച്ച് എത്തിയ ഫോക്‌സ് 11 Bയെയാണ്.

വീണ്ടും ആദ്യം ബാറ്റ് ചെയ്ത ആര്‍.ഡി.സി.സി 8 ഓവറില്‍ 92/4 റണ്‍സ് നേടി. ഫോക്‌സ് 11 Bയുടെ മറുപടി 8 ഓവറില്‍ 83/5 എന്ന നിലയില്‍ അവസാനിച്ച് ആര്‍.ഡി.സി.സി ആവേശകരമായ കിരീട ജയം സ്വന്തമാക്കി.






ടൂര്‍ണമെന്റിലെ ആര്‍.ഡി.സി.സി മികച്ച പ്രകടനങ്ങള്‍:

ഹാരി - 3 മത്സരങ്ങളില്‍ 94 റണ്‍സ്

പ്രൈസണ്‍ - 66 റണ്‍സ്

ഷാഹിദ് - 4 വിക്കറ്റുകള്‍

ആര്യന്‍ ലക്ര - 2 വിക്കറ്റുകള്‍

ആഷ് ഡ്യൂബ് - സെമിഫൈനലിലും ഫൈനലിലും മാന്‍ ഓഫ് ദ് മാച്ച്

Tags:    

Similar News