ഓൺലൈൻ മണി ഗെയിമുകൾക്ക് കേന്ദ്രസർക്കാറിന്റെ നിരോധനം; ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി: ജേഴ്‌സി സ്പോൺസർഷിപ്പിൽ നിന്ന് ഡ്രീം11 പിന്മാറി

Update: 2025-08-24 06:12 GMT

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. ടീമിന്റെ പ്രധാന ജേഴ്‌സി സ്പോൺസർഷിപ്പിൽ നിന്നും ഡ്രീം11 പിന്മാറി. പണം നിക്ഷേപിച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകൾക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയ പുതിയ നിയമനിർമ്മാണത്തെ തുടർന്നാണ് ഈ അപ്രതീക്ഷിത പിന്മാറ്റം.

2023-ൽ മൂന്ന് വർഷത്തെ കരാറിലാണ് പ്രമുഖ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ ഡ്രീം11 ഇന്ത്യൻ ടീമിന്റെ മുഖ്യ സ്പോൺസർമാരായത്. ഈ പിന്മാറ്റത്തോടെ സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കുന്ന ഏഷ്യാ കപ്പിനായി ഇന്ത്യൻ ടീമിന് പുതിയ സ്പോൺസറെ കണ്ടെത്തേണ്ട അടിയന്തര സാഹചര്യമാണ് നിലവിലുള്ളത്. ടീമിന്റെ പ്രധാന സ്പോൺസർ സ്ഥാനത്തേക്ക് കടുത്ത മത്സരം നടക്കുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ. ധനകാര്യ സ്ഥാപനങ്ങളായ ഗ്രോ, ഏയ്ഞ്ചൽ വൺ, സെറോധ എന്നിവയും പ്രമുഖ വാഹന നിർമ്മാതാക്കളും സ്പോൺസർഷിപ്പിനായി താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.

ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസർമാരായ ടാറ്റ, റിലയൻസ് ഇൻഡസ്ട്രീസ്, അദാനി ഗ്രൂപ്പ് തുടങ്ങിയ വമ്പൻ കമ്പനികളും രംഗത്തുണ്ടെന്നാണ് സൂചന. ഏഷ്യാ കപ്പിന് മുമ്പായി പുതിയ സ്പോൺസറെ കണ്ടെത്തുന്നത് ഓൺലൈൻ മാണി ഗെയിമുകൾക്ക് കേന്ദ്രസർക്കാറിന്റെ നിരോധനം; ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി: ജേഴ്‌സി സ്പോൺസർഷിപ്പിൽ നിന്ന് ഡ്രീം11 പിന്മാറിക്ക് വലിയ വെല്ലുവിളിയാകും. സമയപരിധിക്കുള്ളിൽ സ്ഥിരം സ്പോൺസറെ ലഭിച്ചില്ലെങ്കിൽ, ടൂർണമെന്റിൽ താത്കാലിക സ്പോൺസറുടെ ലോഗോ പതിപ്പിച്ച ജേഴ്‌സിയുമായോ അല്ലെങ്കിൽ സ്പോൺസർ ഇല്ലാതെയോ ടീമിന് കളത്തിലിറങ്ങേണ്ടി വരും.

Tags:    

Similar News