2024 ലെ മികച്ച ഐസിസി വനിതാ താരമായി സ്മൃതി മന്ദാന; ഈ നേട്ടം സ്വന്തമാക്കുന്നത് രണ്ടാം തവണ; ന്യൂസിലന്‍ഡ് താരത്തിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡും സ്മൃതിക്ക് സ്വന്തം

Update: 2025-01-27 13:54 GMT

ദുബായ്: കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമായി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സ്മൃതി മന്ദാനയെ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം താരം അത്ഭുത പ്രകടനമാണ് നടത്തിയിരുന്നത്. കളിച്ച 13 ഏകദിനങ്ങളില്‍ നാല് സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറികളും അടക്കം 747 റണ്‍സാണ് മന്ദാന 2024 ല്‍ നേടിയത്. മൂന്ന് മത്സരങ്ങള്‍ ബൗള്‍ ചെയ്ത മന്ദാന ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു.

ഇത് രണ്ടാം വട്ടമാണ് സ്മൃതി ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമായി തിരഞ്ഞെടുക്കുന്നത് ഇതി മുന്‍പ് 2018ലാണ് ഇതിന് മുന്‍പ് താരത്തെ തിരഞ്ഞെടുത്തത്. ഈ നേട്ടത്തോടെ ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സിനുശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡും സ്മൃതി സ്വന്തമാക്കി. 2013ലും 16ലുമാണ് ബേറ്റ്‌സ് മികച്ച ഏകദിന താരമായി മാറിയത്. ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡ്, ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമിതി അത്തപ്പത്തു ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ അന്നാബെല്‍ സതര്‍ലാന്‍ഡ് എന്നിവരെ പിന്തള്ളിയാണ് മന്ദാന മികച്ച വനിതായ ഏകദിന താരമായത്.

അതേസമയം പുരുഷ താരങ്ങളില്‍ അഫ്ഗാനന്‍ ഓള്‍ റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായിയാണ് മികച്ച ഏകദിന താരമായി തിരഞ്ഞെടുത്തത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഏകദിനത്തിനെക്കാള്‍ ട്വന്റി 20 ആയിരുന്നതിനാല്‍ ഒരു ഇന്ത്യന്‍ താരം പോലും പട്ടികയില്‍ ഉണ്ടായിരുന്നില്ല.

Tags:    

Similar News