'കിംഗ് കോഹ്ലി..'; ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി; മറികടന്നത് ക്രിക്കറ്റ് ദൈവം സച്ചിന്റെ റെക്കോർഡ്; റൺവേട്ട തുടർന്ന് താരം

Update: 2024-10-19 03:55 GMT

ബെംഗളൂരു: ഇന്ത്യvsന്യൂസിലാൻഡ് ടെസ്റ്റ് മത്സരം ഇപ്പോൾ നടക്കുകയാണ്. വലിയ ആവേശകരമായ സംഭവങ്ങളാണ് മത്സരത്തിൽ നടക്കുന്നത്. ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റിനിടെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ടെസ്റ്റില്‍ 9000 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍താരമെന്ന നേട്ടമാണ് കോഹ്ലി ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ബെംഗളൂരുവിലാണ് കോഹ്‌ലി പുതിയ നാഴികക്കല്ല് സ്വന്തമാക്കിയിരിക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍ എന്നിവരാണ് റണ്‍വേട്ടയില്‍ കോലിക്ക് മുന്നിലുള്ള ഇന്ത്യന്‍ താരങ്ങള്‍. 15921 റണ്‍സുള്ള സച്ചിനാണ് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തായി ഉള്ളത്. ദ്രാവിഡിന് 13265 റണ്‍സും ഗാവസ്‌കറിന് 10122 റണ്‍സും ആണുള്ളത്. 197 ഇന്നിംഗ്‌സില്‍ നിന്നാണ് കോലി 9000 റണ്‍സ് പിന്നിട്ടത്.

ഇതില്‍ 29 സെഞ്ച്വറിയും 31 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടുന്നു. 35കാരനായ കോഹ്ലി 295 ഏകദിനങ്ങളില്‍ നിന്ന് 50 സെഞ്ച്വറികളോടെ 13906 റണ്‍സും 125 ട്വന്റി 20യില്‍ നിന്നായി 4188 റണ്‍സുണ്ട്.

ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ കോലി 70 റൺസ് എടുത്ത് പുറത്തായിരുന്നു. മൂന്നാം ദിവസത്തെ അവസാന പന്തിലാണ് കോഹ്ലി മടങ്ങുന്നത്. 356 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ തിരിച്ചടിക്കുന്നതാണ് ബെംഗളൂരുവില്‍ നമ്മൾ കണ്ടത്.

ശേഷം 356 റണ്‍സ് കടം മറികടക്കാനായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഗ്രൗണ്ട് വിട്ടത്. 70 റണ്‍സോടെ സര്‍ഫറാസ് ഖാന്‍ ക്രീസില്‍. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യക്ക് ഇനിയും 125 റണ്‍സ് കൂടിവേണം.

Tags:    

Similar News