കാണ്‍പൂരില്‍ ഒരുക്കിയത് സ്പിന്‍ പിച്ച്; ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താന്‍ സാധ്യത; സിറാജ് പുറത്തായേക്കും; ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ ടീമില്‍ മാറ്റത്തിന് സാധ്യത; മൂന്ന് താരങ്ങള്‍ ഇറാനി ട്രോഫിക്ക്
ഇറാനി ട്രോഫിക്കുള്ള ടീമുകളില്‍ മൂന്ന് താരങ്ങളും കളിക്കും
കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരാന്‍ ഒരുങ്ങുന്ന ടീം ഇന്ത്യ ടീമില്‍ നിര്‍ണായക മാറ്റത്തിന് മുതിരാന്‍ സാധ്യത. കാണ്‍പൂരിലെ പിച്ച് സ്പിന്നിന് അനുകൂലമായതിനാല്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയേക്കും. വെള്ളിയാഴ്ച്ച കാണ്‍പൂരിലാണ് രണ്ടാം ടെസ്റ്റ്. ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയിരുന്നത്. രണ്ടാം ടെസ്റ്റില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചതോടെ കാണ്‍പൂര്‍ ടെസ്റ്റിനുള്ള ടീമില്‍ നിന്ന് മൂന്ന് താരങ്ങള്‍ ഒഴിവാക്കപ്പെടുമെന്ന് ഉറപ്പായി. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍, മധ്യനിര ബാറ്റര്‍ സര്‍റഫറാസ് ഖാന്‍, പേസര്‍ യാഷ് ദയാല്‍ എന്നിവരായിരിക്കും പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെടുക എന്നാണ് കരുതുന്നത്.
ഇറാനി ട്രോഫിക്കുള്ള ടീമുകളില്‍ മൂന്ന് താരങ്ങളും കളിക്കും. സര്‍ഫറാസ് മുംബൈക്ക് വേണ്ടിയാണ് കളിക്കുക. ധ്രുവ് ജുറെല്‍, യഷ് ദയാല്‍ എന്നിവര്‍ റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിച്ചില്ലെങ്കില്‍ മാത്രമെ മൂന്നുപേരെയും ഇറാനി ട്രോഫിയില്‍ കളിപ്പിക്കു എന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ മൂന്ന് പേരും പ്ലേയിംഗ് ഇലവനില്‍ എത്താനിടയില്ല. പിന്നീട് ശേഷിക്കുന്നത് കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ മാത്രമാണ്.
ഈ സാഹചര്യത്തില്‍ മുഹമ്മദ് സിറാജോ ആകാശ് ദീപോ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകും. സിറാജിന് പകരം അക്സര്‍ പട്ടേലിനെ കൊണ്ടുവരാന്‍ സാധ്യയേറെയാണ്. ഇതോടെ യാഷ് ദയാലും പ്ലേയിംഗ് ഇലവനില്‍ കളിക്കാനിടയില്ല. ആദ്യ ടെസ്റ്റില്‍ റിഷഭ് പന്ത് സെഞ്ചുറി നേടിയതിനാല്‍ രണ്ടാം ടെസ്റ്റിലും റിഷഭ് പന്ത് തന്നെയാകും വിക്കറ്റ് കീപ്പര്‍. ജുറെലിനും അവസരം ലഭിക്കില്ല. കെ എല്‍ രാഹുലിന്റെ ഫോം ആശങ്കയാണെങ്കിലും ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് രാഹുലിന് മതിയായ അവസരം നല്‍കുന്നതിന്റെ ഭാഗമായി രാഹുലിനെയും മാറ്റാനിടയില്ല. ഇതോടെ സര്‍ഫറാസിനും പുറത്തിരിക്കാം.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍ / മുഹമ്മ് സിറാജ്, ആകാശ് ദീപ്, ജസ്പ്രിത് ബുമ്ര.