'ആരു കാണാതെ മുങ്ങിയേക്കാം'; പാക്കിസ്ഥാന്റെ തോല്‍വിക്ക് മുന്‍പേ സ്റ്റേഡിയത്തില്‍ നിന്ന് ഒളിച്ചോടി പി.സി.ബി ചെയര്‍മാന്‍ മുഹ്സിന്‍ നഖ്വി

പാക്കിസ്ഥാന്റെ തോല്‍വിക്ക് മുന്‍പേ സ്റ്റേഡിയത്തില്‍ നിന്ന് ഒളിച്ചോടി പി.സി.ബി ചെയര്‍മാന്‍ മുഹ്സിന്‍ നഖ്വി

Update: 2026-02-16 07:24 GMT

കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മുഹ്സിന്‍ നഖ്വി കടുത്ത വിമര്‍ശനം. അനാവശ്യ വിവാദങ്ങള്‍ക്ക് ടീമിനെ നഖ്വി എറിഞ്ഞു കൊടുത്തെന്നും ടീമിന് വേണ്ടത്ര ആത്മവിശ്വാസം ഉണ്ടായിരുന്നില്ലെന്നും മുതിര്‍ന്ന താരങ്ങള്‍ വിമര്‍ശിച്ചു. അതേസമയം പാകിസ്ഥാന്റെ പരാജയം മനസിലാക്കിയ നഖ്വി മത്സരം തീരും മുന്‍പേ സ്ഥലം വിട്ടെതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാന്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ശേഷം മുന്‍നിര ബാറ്റര്‍മാര്‍ അതിവേഗം പുറത്തായിരുന്നു. ഇതോടെ തോല്‍വിയിലേക്ക് ടീം നീങ്ങുന്നു എന്ന് മനസിലാക്കിയതോടെയാണ് മുഹ്സിന്‍ നഖ്വി സ്റ്റേഡിയം വിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. ടീമിന്റെ തോല്‍വിയ്ക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യം ഉണ്ടാകുമെന്ന് ഉറപ്പായത്തോടെയാണ് നഖ്വി സ്ഥലം വിട്ടതെന്നും സൂചനയുണ്ട്.

ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്നും പിന്മാറുമെന്നുള്ള മുഹ്സിന്‍ നഖ്വിയുടെ പ്രഖ്യാപനവും പിന്നീട് ഐസിസിക്ക് വഴങ്ങി മത്സരം കളിക്കാമെന്ന് സമ്മതിച്ചതുമൊക്കെ ടീമിന്റെ ആത്മവിശ്വാസം തകര്‍ത്തെന്നാണ് പ്രധാന വിമര്‍ശനം.

മത്സരം കാണാന്‍ തുടക്കത്തില്‍ തന്നെ സ്റ്റേഡിയത്തില്‍ എത്തുകയും പാക് ഇന്നിങ്‌സ് തകര്‍ച്ചയിലേക്ക് നീങ്ങിയപ്പോള്‍ അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്ത മുഹ്സിന്‍ നഖ്വിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയെ 'കഴിവില്ലാത്തവനും 'അജ്ഞനും' എന്നുമാണ് മുന്‍ പാക് ക്രിക്കറ്റര്‍ ഷൊയ്ബ് അക്തര്‍ വിമര്‍ശിച്ചത്.

Tags:    

Similar News