ഇന്ന് വാംഖഡെയിൽ കണ്ടത് സഞ്ജുവിന്റെ 'വിശ്വരൂപം'; വെടിക്കെട്ട് ബാറ്റിംഗിലൂടെ വമ്പന്മാരുടെ ..റെക്കോർഡുകൾ തിരുത്തിക്കുറിച്ച് താരം; ഇന്ത്യയുടെ പുതിയ 'സിക്സർ' കിംഗായി സഞ്ജു സാംസൺ; മലയാളി കരുത്തിൽ ഹിറ്റ് മാനെ അടക്കം മറികടക്കുന്ന കാഴ്ച; ക്രിക്കറ്റിൽ ഇനി സഞ്ജു യുഗം

Update: 2026-03-05 17:17 GMT

മുംബൈ: വാംഖഡെയിലെ കടലിരമ്പത്തെ സാക്ഷിയാക്കി ഇംഗ്ലീഷ് പടയെ 7 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോകകപ്പിന്റെ ഫൈനലില്‍. റണ്‍മഴ പെയ്ത സെമി പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ത്രില്ലര്‍ പോരാട്ടത്തില്‍ മുട്ടുകുത്തിച്ചാ സൂര്യകുമാര്‍ യാദവും സംഘവും കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗും അവസാന ഓവറുകളിലെ സമ്മര്‍ദ്ദത്തെ അതിജീവിച്ച പ്രകടനവുമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. സ്‌കോര്‍, ഇന്ത്യ: 252/7, ഇംഗ്ലണ്ട്: ഇംഗ്ലണ്ട്: 246/7.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയത് 254 റണ്‍സെന്ന ഹിമാലയന്‍ ലക്ഷ്യമായിരുന്നു. തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിച്ച സഞ്ജു സാംസണ്‍ വാംഖഡെയെ പൂരപ്പറമ്പാക്കി മാറ്റി. വെറും 42 പന്തില്‍ നിന്ന് 7 സിക്‌സറുകളും 8 ഫോറുകളുമടക്കം 89 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.


 



മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് വമ്പന്‍ സ്‌കോറിന്റെ സമ്മര്‍ദ്ദത്തില്‍ തുടക്കത്തിലേ പിഴച്ചു. ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെയും ഹാരി ബ്രൂക്കിനെയും തുടക്കത്തിലേ മടക്കി ബുംറയും സംഘവും കളി നിയന്ത്രിച്ചു. മധ്യനിരയില്‍ ജേക്കബ് ബെഥേല്‍ (105) ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ഇംഗ്ലണ്ടിന്റെ വിജയതീരത്ത് എത്തിക്കാനായില്ല. അഹമ്മദ്ബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ടി20 ഫൈനല്‍. ന്യൂസിലാന്‍ഡാണ് കിരീട പോരാട്ടത്തില്‍ ഇന്തുടെ എതിരാളികള്‍. കിരീടത്തിലേക്കിനി ഒരു ചുവടു കൂടി മാത്രം.

വീണ്ടും സഞ്ജു ഷോ

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും അര്‍ധ സെഞ്ച്വറി നേടി സഞ്ജു സാംസണ്‍ പുലര്‍ത്തിയ മികവാണ് ഇന്ത്യന്‍ വലിയ സകോര്‍ സമ്മാനിച്ചത്. 42 പന്തില്‍ 8 ഫോറും 7 സിക്‌സുമടക്കം 89 റണ്‍സാണ് താരം കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ അഭിഷേക് ശര്‍മയെ നഷ്ടമായി. വില ജാക്സിന്റെ പന്തില്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കി താരം മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.

തൊട്ടടുത്ത ഓവറില്‍ സഞ്ജുവിന്റെ ഒരു പാളിയ ഷോട്ട് ഹാരി ബ്രൂക്കിന് നേരെ വന്നെങ്കിലും താരം കൈവിട്ടു. ആ ക്യാച്ചിന്റെ വില വൈകാതെ തന്നെ ഇംഗ്ലീഷ് നായകന്‍ അറിഞ്ഞു. പിന്നാലെ ഇറങ്ങിയ ഇഷാന്‍ കിഷനെ കൂട്ടുപിടിടച്ച് സഞ്ജു പതിയെ ഗിയര്‍ മാറ്റി. ഇംഗ്ലണ്ട് നിരയില്‍ പന്തെടുത്തവരൊക്കെയും ആ ബാറ്റിന്റെ ചൂടറിഞ്ഞു. കൃത്യമായ സ്‌ട്രൈക്ക് റൊട്ടേഷനും ബൗണ്ടറികളുമായി ഇഷാന്‍ കിഷന്‍ മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ അതിവേഗം റണ്‍സുയര്‍ന്നു. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ 67-1 എന്ന നിലയിലായിരുന്നു ഇന്ത്യ.


 



അടുത്ത ഓവറില്‍ പ്രീമിയം സ്പിന്നര്‍ ആദില്‍ റഷീദിനാണ് ബ്രൂക്ക് പന്ത് ഏല്‍പ്പിച്ചത്. ആദ്യ പന്തില്‍ താരത്തെ ബൗണ്ടറിയോടെ വരവേറ്റ സഞ്ജു, തൊട്ടടുത്ത ഓവറില്‍ ലിയാം ഡൗസണെ സിക്‌സിന് പറത്തി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഒമ്പതാം ഓവറില്‍ സാം കറന്‍ കൂടി അടിവാങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ മൂന്നക്കം കടന്നു. ടി20 ലോകകപ്പ് നോക്ക്ഔട്ട് മത്സരത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടും ഇതോടെ സഞ്ജു - ഇഷാന്‍ സഖ്യം സ്വന്തമാക്കി. 2007 എഡിഷനില്‍ സെമി ഫൈനലില്‍ റോബിന്‍ ഉത്തപ്പ - യുവരാജ് സിങ് സഖ്യം തീര്‍ത്ത റെക്കോര്‍ഡാണ് ഇരുവരും മറികടന്നത്.

ആദില്‍ റഷീദിന്റെ രണ്ടാം ഓവറില്‍ വില്‍ ജാക്സിന് ക്യാച്ച് നല്‍കി ഇഷാന്‍ മടങ്ങിയതോടെ ശിവം ദുബെ ക്രീസിലെത്തി. പിന്നെ ഇരുവരും ചേര്‍ന്നായിരുന്നു ഇംഗ്ലീഷ് ബോളര്‍മാരെ പഞ്ഞിക്കിട്ടത്. ജാമി ഓവര്‍ട്ടനും ജോഫ്ര ആര്‍ച്ചറും അടക്കം പന്തെടുത്ത മുഴുവന്‍ ഇംഗ്ലീഷ് താരങ്ങളും ബൗണ്ടറി വര കടന്നു. ഒരു വേള സഞ്ജു സെഞ്ച്വറിയിലെത്തുമെന്ന് തോന്നിച്ചെങ്കിലും ഒരിക്കല്‍ കൂടി വില്‍ ജാക്‌സ് അവതരിച്ചു. പതിമൂന്നാം ഓവറിലെ ആദ്യ പന്തില്‍ ജാക്സിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ഡീപ് കവറില്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കി താരം മടങ്ങി.

നായകന്‍ സൂര്യകുമാര്‍ യാദവ് 11(6) അതിവേഗം മടങ്ങിയെങ്കിലും, ഹര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയുമെല്ലാം ബോളര്‍മാരെ കണക്കിന് പ്രഹരിച്ചതോടെ ഇന്ത്യ 253 എന്ന ടോട്ടലിലെത്തി. ഇംഗ്ലണ്ട് നിരയില്‍ ആദില്‍ റഷീദ്, വില്‍ ജാക്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ ഒരു വിക്കറ്റും നേടി.

Tags:    

Similar News