12 ഫോറുകളും 7സിക്സറുകളുമുള്‍പ്പടെ 70 പന്തില്‍ 100; ഇന്ത്യന്‍ വനിതാ താരത്തിന്റെ വേഗതയേറിയ സെഞ്ച്വറി കുറിച്ച് സ്മൃതി മന്ദാന; ചരിത്ര നേട്ടം അയര്‍ലന്റിനെതിരെ മൂന്നാം ഏകദിനത്തില്‍; ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ വനിതാ താരം എന്ന നേട്ടവും സ്വന്തം

Update: 2025-01-15 10:03 GMT

രാജ്കോട്ട്: 2024 ലെ തകര്‍പ്പന്‍ ഫോം ഈ വര്‍ഷവും തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന.ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡ് ഇനി സ്മൃതിയ്ക്ക് സ്വന്തം.രാജ്കോട്ടില്‍ അയര്‍ലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ 70 പന്തില്‍ നിന്നാണ് മന്ധാന സെഞ്ച്വറി തികച്ചത്.12 ബൗണ്ടറികളും ഏഴ് സിക്‌സറുകളും നേടി 135 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്.ഏകദിനത്തിലെ വേഗമേറിയ സെഞ്ച്വറികളുടെ പട്ടികയില്‍ ഏഴാമതാണ് മന്ദാനയുടെ ഇന്നിങ്ങ്സ്.

കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 87 പന്തില്‍ സെഞ്ച്വറി നേടിയ ഹര്‍മന്‍പ്രീത് കൗറിന്റെ റെക്കോര്‍ഡാണ് മന്ദാന തകര്‍ത്തത്.70 പന്തില്‍ 100 തികച്ച മന്ദാന അടുത്ത 10 പന്തില്‍ 35 റണ്‍സ് കൂടി അടിച്ചുകൂട്ടിയാണ് കളംവിട്ടത്.12 ബൗണ്ടറികളും7 സിക്‌സറുകളും പായിച്ചു.സെഞ്ച്വറിയോടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ മൂന്നാമത്തെ വനിതാ താരമെന്ന നാഴികക്കല്ലിലേക്കും സ്മൃതിയെത്തി.തന്റെ പത്താമത്തെ ഏകദിന സെഞ്ച്വറിയാണ് മന്ധാന നേടിയത്.

വനിതാ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ടിനൊപ്പം മന്ധാന മൂന്നാം സ്ഥാനത്താണ്. ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ മെഗ് ലാനിംഗ് (15), ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സ് (13) എന്നിവരാണ് പട്ടികയില്‍ മുന്നില്‍.

വനിതാ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമായും മന്ദാന മാറി.ഹര്‍മന്‍പ്രീത് കൗറിന് തുല്യമായ 52 സിക്‌സുകളാണ് മന്ദാനയ്ക്ക് ഇപ്പോഴുള്ളത്. വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡിയാന്ദ്ര ഡോട്ടിന്‍ നയിക്കുന്ന പട്ടികയില്‍ 89 സിക്സറുകളോടെ ആറാം സ്ഥാനത്താണ്.

ഓപണിങ് വിക്കറ്റില്‍ മന്ദനയും പ്രതിക റാവലും ചേര്‍ന്ന് 233 റണ്‍സ് നേടി. ഏതൊരു വിക്കറ്റിലെയും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ പാര്‍ട്ണര്‍ഷിപ്പ് ആണിത്.പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന സ്മൃത മന്ദാന കഴിഞ്ഞ മല്‍സരത്തില്‍ 73 റണ്‍സ് നേടിയിരുന്നു.

ഇന്നാം ഒന്നാം വിക്കറ്റില്‍ 233 റണ്‍സ് ചേര്‍ത്ത ശേഷമാണ് മന്ദാന മടങ്ങുന്നത്.27-ാം ഓവറില്‍ മന്ദാന മടങ്ങിയിന് പിന്നാലെ സഹ ഓപ്പണര്‍ പ്രതിക റാവലും സെഞ്ചുറി പൂര്‍ത്തിയാക്കി. പ്രതികയുടെ കന്നി സെഞ്ചുറിയാണിത്.ഇവരുവരുടെയും മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യന്‍ വനിതകള്‍ 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്.

ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.2011 ല്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യന്‍ പുരുഷ ടീം നേടിയ അഞ്ചിന് 418 റണ്‍സെന്ന സ്‌കോറെന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ വനിതകള്‍ തകര്‍ത്തത്.129 പന്തുകള്‍ നേരിട്ട പ്രതിക 154 റണ്‍സെടുത്തും പുറത്തായി.ഇന്ത്യയ്ക്കായി റിച്ച ഘോഷ് അര്‍ധ സെഞ്ചറിയും (42 പന്തില്‍ 59) നേടി. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ഗംഭീര വിജയങ്ങള്‍ നേടിയ ഇന്ത്യ നേരത്തേ തന്നെ പരമ്പര വിജയിച്ചിരുന്നു.

Tags:    

Similar News