ഈ വര്‍ഷം ഇതുവരെ നേടിയത് 982 റണ്‍സ്! വനിത ക്രിക്കറ്റില്‍ വീണ്ടും ചരിത്രമെഴുതി സ്മൃതി മന്ഥന; ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന താരം; വഴി മാറിയത് 28 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്

ഈ വര്‍ഷം ഇതുവരെ നേടിയത് 982 റണ്‍സ്! വനിത ക്രിക്കറ്റില്‍ വീണ്ടും ചരിത്രമെഴുതി സ്മൃതി മന്ഥന

Update: 2025-10-10 10:20 GMT

ഡല്‍ഹി: ഇന്ത്യന്‍ വനിത ക്രിക്കറ്റിനെ സംബന്ധിച്ച് 2025 നേട്ടങ്ങളുടെ വര്‍ഷമാണ്.ഓസ്‌ട്രേലിയ ഉള്‍പ്പടെ കരുത്തരായ ടീമുകള്‍ക്കെതിരെ മികച്ച പ്രകടനമാണ് ഈ വര്‍ഷം ടീം നടത്തിയത്. അതില്‍ മുന്നില്‍ നിന്ന് നയിച്ചതാകട്ടെ സൂപ്പര്‍ താരം സ്മൃതി മന്ഥനയും. ടീമിന്റെ ഈ കുതിപ്പില്‍ ഒട്ടനവധി വ്യക്തിഗത നേട്ടങ്ങളും സ്മൃതി സ്വന്തമാക്കിയിരുന്നു.

സ്ത്രീ പുരുഷ ഭേദമന്യേ ഏകദിനത്തിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ച്വറി സ്മൃതി കുറിച്ചത് കഴിഞ്ഞ മാസമാണ്. അതും ഓസ്‌ട്രേലിയക്കെതിരെ.സ്വപ്നസമാനമായ ഈ കുതിപ്പില്‍ ഇപ്പോഴിത മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് സ്മൃതി.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ വനിതാ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന സ്വന്തം പേരില്‍ കുറിച്ചു . ഓസീസ് താരം ബെലിന്‍ഡ ക്ലാര്‍ക്കിന്റെ പേരിലുള്ള 28 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ആണ് മന്ദാന കഴിഞ്ഞ ദിവസം തകര്‍ത്തത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ 18 റണ്‍സ് പിന്നിട്ടപ്പോഴായിരുന്നു നേട്ടം.

17 മത്സരങ്ങളില്‍ നിന്ന് 982 റണ്‍സാണ് താരം ഇത് വരെ നേടിയത്. 57.76 ശരാശരിയിലും 112.22 സ്‌ട്രൈക്ക് റേറ്റിലും നാല് സെഞ്ച്വറികളും മൂന്ന് അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടെയാണ് അത്.1997 ല്‍ ക്ലാര്‍ക്ക് 970 റണ്‍സ് നേടിയിരുന്നു, 959 റണ്‍സുമായി മത്സരത്തിന് തുടക്കമിട്ട 29 കാരി ആ ലക്ഷ്യം മറികടന്നു.

അതേ സമയം ഏകദിന ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് താരത്തിന് ഇതുവരെ വേണ്ടത്ര തിളങ്ങാനായിട്ടില്ല. ആകെ മൊത്തം 54 റണ്‍സാണ് നേടാനായത്.

Tags:    

Similar News