ബോളണ്ടിന്റെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടക്കം; ഔട്ടാകുന്ന രീതിയില്‍ യാതൊരു മാറ്റവുമില്ലാലെ കോലി; ട്വന്റി20 ശൈലിയില്‍ ബാറ്റുവീശി പന്തിന് സ്തുതി; സിഡ്‌നി ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

സിഡ്‌നി ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

Update: 2025-01-04 07:10 GMT

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. 141 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായി. ഇന്നത്തെ കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ജഡേജ 8 റണ്‍സുമായും വാഷിങ്ടണ്‍ സുന്ദര്‍ 6 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സമാന്‍മാര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ റിഷബ് പന്തിന്റെ അതിവേഗ ബാറ്റിംഗാണ് ഇന്ത്യയെ സ്‌കോര്‍ നൂറു കടത്തിയത്.

ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ വീണ്ടും നിരാശപ്പെടുത്തി. യശസ്വി ജയ്‌സ്വാള്‍ (35 പന്തില്‍ 22), കെ.എല്‍. രാഹുല്‍ (20 പന്തില്‍ 13), ശുഭ്മന്‍ ഗില്‍ (15 പന്തില്‍ 13) വിരാട് കോഹ്ലി (12 പന്തില്‍ ആറ്), ഋഷബ് പന്ത് (61), നിതീഷ് കുമാര്‍ റെഡ്ഡി(4) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ട്വന്റി20 ശൈലിയില്‍ ബാറ്റുവീശുന്ന ഋഷഭ് പന്ത് അര്‍ധ സെഞ്ച്വറിയുമായി പുറത്തായി. 33 പന്തില്‍ 61 റണ്‍സെടുത്താണ് പന്ത് പുറത്തായത്. ഓസീസ് ബൗളര്‍മാരെ ഒട്ടുംഭയമില്ലാതെ ബാറ്റുവീശിയ പന്ത് 29 പന്തിലാണ് അമ്പതിലെത്തിയത്. നാലു സിക്‌സും ആറു ഫോറുമടങ്ങുന്നതാണ് ഇന്നിങ്‌സ്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തുകളില്‍ തുടര്‍ച്ചയായി താരം രണ്ടു സിക്‌സുകള്‍ പറത്തി.

ഇത് അഞ്ചാം തവണയാണ് ബോളണ്ടിന്റെ പന്തില്‍ പരമ്പരയില്‍ കോലി ഔട്ടാക്കുന്നത്, അതും ഓഫ് സൈഡ് ട്രാപ്പില്‍. ബോളണ്ട് ഓഫ് സൈഡിന് പുറത്തേക്കെറിഞ്ഞ പന്തിന് കോഹ്ലി ബാറ്റ് വെച്ചപ്പോള്‍ പന്ത് സ്ലിപ്പിലുണ്ടായിരുന്ന സ്റ്റീവ് സ്മിത്ത് കൈപ്പിടിയിലൊതുക്കി. കഴിഞ്ഞ ഇന്നിങ്‌സില്‍ ബോളണ്ടിന് തന്നെയായിരുന്ന വിക്കറ്റ്. ക്യാച്ചെടുത്തത് വെബ്സ്റ്റര്‍ ആയിരുന്നു എന്ന് മാത്രം. പരമ്പരയില്‍ ഓഫ് സൈഡ് ട്രാപ്പിലൂടെ എട്ടാം തവണയാണ് കോഹ്ലി പുറത്താകുന്നത്.

ഇന്ത്യക്ക് നഷ്ടമായ നാലു വിക്കറ്റുകളില്‍ മൂന്നും വീഴ്ത്തിയത് ബോളണ്ടാണ്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ ഓവറില്‍ നാലു ബൗണ്ടറികള്‍ കടത്തി ജയ്‌സ്വാള്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. ആദ്യ ഓവറില്‍ നാലു ബൗണ്ടറികള്‍ സഹിതം സ്റ്റാര്‍ക്കിനെതിരെ ജയ്സ്വാള്‍ നേടിയ 16 റണ്‍സ്, ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ മികച്ച പ്രകടനമാണ്. നിലവില്‍ ഇന്ത്യക്ക് 128 റണ്‍സ് ലീഡുണ്ട്.

തകര്‍പ്പന്‍ ബൗളിങ്ങിന് അതേ നാണയത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരും തിരിച്ചടിച്ചതോടെ ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് 181 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് നാലു റണ്‍സ് ലീഡ്. ആദ്യദിനം ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 185 റണ്‍സില്‍ അവസാനിച്ചിരുന്നു. പരമ്പരയില്‍ ആദ്യ മത്സരം കളിച്ച പ്രസിദ്ധ് കൃഷ്ണയുടെയും മുഹമ്മദ് സിറാജിന്റെയും മൂന്നു വിക്കറ്റ് പ്രകടനമാണ് ഓസീസ് ബാറ്റിങ്ങിനെ തകര്‍ത്തത്. നായകന്‍ ജസ്പ്രീത് ബുംറ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഓസീസിനായി അരങ്ങേറ്റക്കാരന്‍ ബ്യൂ വെബ്സ്റ്റര്‍ അര്‍ധ സെഞ്ച്വറി നേടി ടീമിന്റെ ടോപ് സ്‌കോററായി. 105 പന്തില്‍ 57 റണ്‍സെടുത്തു. സ്റ്റീവ് സ്മിത്ത് 57 പന്തില്‍ 33 റണ്‍സെടുത്ത് പുറത്തായി. ഇനിയും രണ്ടര ദിവസം ബാക്കി നില്‍ക്കെ ടെസ്റ്റ് കൂടുതല്‍ ആവേശകരമാകും. നിലവില്‍ ഇന്ത്യക്ക് 145 റണ്‍സ് ലീഡുണ്ട്.

Tags:    

Similar News