ബാലണ്‍ദ്യോര്‍ പുരസ്‌ക്കാരം; മികച്ച പുരുഷ ഫുട്‌ബോള്‍ താരമായി ഫ്രഞ്ച് സ്ട്രൈക്കര്‍ ഉസ്മാനെ ഡെംബലെ: ആദ്യ പുരസ്‌ക്കാര നേടത്തില്‍

ബാലണ്‍ദ്യോര്‍ പുരസ്‌ക്കാരം; മികച്ച പുരുഷ ഫുട്‌ബോള്‍ താരമായി ഫ്രഞ്ച് സ്ട്രൈക്കര്‍ ഉസ്മാനെ ഡെംബലെ

Update: 2025-09-23 00:39 GMT

പാരീസ്: ലോകത്തെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഫ്രഞ്ച് സ്ട്രൈക്കര്‍ ഉസ്മാനെ ഡെംബലെയ്ക്ക്. ഡെംബലെയുടെ ആദ്യ ബാലണ്‍ദ്യോര്‍ പുരസ്‌കാരനേട്ടമാണിത്. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. കഴിഞ്ഞവര്‍ഷം ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കായി മിന്നും പ്രകടനമാണ് ഉസ്മാനെ ഡെംബലെ കാഴ്ചവെച്ചത്.

ഇതോടെ ബാലണ്‍ദ്യോറിന് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ബാഴ്‌സലോണയുടെ കൗമാര താരം ലാമിന്‍ യമാലിനെ മറികടന്ന് പുരസ്‌കാരം സ്വന്തമാക്കുക ആയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടുന്നത. പിഎസ്ജിക്കായി 33 ഗോളുകളും 15 അസിസ്റ്റുകളും ഡെംബലെ നേടി. പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്നതില്‍ നിര്‍ണായകമായിരുന്നു ഡെംബലെയുടെ പ്രകടനം. ഫ്രഞ്ച് ലീഗും ഫ്രഞ്ച് കപ്പും പിഎസ്ജി സ്വന്തമാക്കിയിരുന്നു.

മികച്ച വനിത താരത്തിനുള്ള പുരസ്‌കാരം സ്പാനിഷ് താരമായ ഐറ്റാന ബോന്‍മാറ്റി സ്വന്തമാക്കി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഐറ്റാന ബാലണ്‍ദ്യോര്‍ സ്വന്തമാക്കുന്നത്. വിക്കി ലോപസാണ് മികച്ച വനിത യുവ താരം. ലാമിന്‍ യമാല്‍ മികച്ച പുരുഷ യുവ താരമായി.

സ്പാനിഷ് മധ്യനിരതാരം റോഡ്രിയായിരുന്നു കഴിഞ്ഞതവണത്തെ മികച്ച പുരുഷതാരം. ഫിഫ റാങ്കിങ്ങില്‍ ആദ്യ നൂറിലുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട നൂറ് മാധ്യമപ്രവര്‍ത്തകര്‍ വോട്ടെടുപ്പിലൂടെയാണ് ജേതാവിനെ നിശ്ചയിച്ചത്.

Tags:    

Similar News