ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് കോവിഡ് സ്ഥിരീകരിച്ചു; താരം ചികിത്സയിലെന്ന് ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസ്

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് കോവിഡ് സ്ഥിരീകരിച്ചു

Update: 2025-06-08 11:11 GMT

സാവോ പോളോ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് കോവിഡ് സ്ഥിരീകരിച്ചു. നെയ്മറിന്റെ ക്ലബ്ബായ സാന്റോസ് എഫ്സി തന്നെയാണ് താരം രോഗബാധിതനാണെന്ന കാര്യം സ്ഥിരീകരിച്ചത്. നിലവില്‍ താരം ചികിത്സയിലാണുള്ളതെന്നും ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസ് പ്രസ്താവനയില്‍ അറിയിച്ചു.

ജൂണ്‍ അഞ്ചിനാണ് നെയ്മറിന് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ നെയ്മര്‍ പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ഇത് രണ്ടാം തവണയാണ് നെയ്മറിന് കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ 2021 മെയില്‍ ആയിരുന്നു താരത്തിന് കോവിഡ് ബാധിച്ചത്.

Tags:    

Similar News