'അതെ എനിക്ക് വേണം, ഈ ജന്മത്തിലും വരും ജന്മത്തിലും'; ക്രിസ്റ്റ്യാനോ റൊണാൾഡോ കാമുകിക്ക് സമ്മാനിച്ച വജ്രമോതിരത്തിന്റെ വിലയെത്ര ?

Update: 2025-08-12 13:16 GMT

ലിസ്ബൺ: ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കാളിയായ ജോർജിന റോഡ്രിഗസിന് സമ്മാനിച്ച കോടികൾ വിലമതിക്കുന്ന വജ്രമോതിരമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തും സോഷ്യൽ മീഡിയയിലും പ്രധാന ചർച്ചാവിഷയം. റൊണാൾഡോയുടെ കൈയ്യിൽ കൈചേർത്ത് വെച്ചുകൊണ്ടുള്ള ചിത്രം ജോർജിന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് വാർത്ത പുറത്തുവന്നത്.

ഓവൽ ആകൃതിയിലുള്ള ഈ പ്ലാറ്റിനം മോതിരത്തിന്റെ വിലയെയും വലുപ്പത്തെയും കുറിച്ച് വിദഗ്ദ്ധർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. സ്പാനിഷ് മാധ്യമമായ 'മാർക്ക'യുടെ റിപ്പോർട്ട് പ്രകാരം മോതിരത്തിന് 10 മുതൽ 15 വരെ കാരറ്റ് തൂക്കവും ഒരു മില്യൺ ഡോളറിലധികം (ഏകദേശം 8.3 കോടി രൂപ) വിലയുമുണ്ട്. എന്നാൽ 'ഹോള' മാഗസിൻ കൺസൾട്ട് ചെയ്ത ഒരു ജെമ്മോളജിസ്റ്റിന്റെ അഭിപ്രായത്തിൽ, കേന്ദ്ര വജ്രത്തിനു മാത്രം 5.45 മില്യൺ ഡോളർ മുതൽ 10.9 മില്യൺ ഡോളർ (ഏകദേശം 45 കോടി മുതൽ 90 കോടി രൂപ വരെ) വിലവരും.

Full View

അതേസമയം, ലോറൽ ഡയമണ്ട്സിലെ ലോറ ടെയ്‌ലർ ഏറ്റവും കുറഞ്ഞ മൂല്യം 2 മില്യൺ ഡോളറായും റേർ കാരറ്റ് സിഇഒ അജയ് ആനന്ദ് 5 മില്യൺ ഡോളർ വരെയും വിലമതിക്കുന്നു. ഫ്രാങ്ക് ഡാർലിംഗിന്റെ സ്ഥാപകനായ കെഗൻ ഫിഷറിന്റെ അഭിപ്രായത്തിൽ, പ്രധാന കല്ലിന് കുറഞ്ഞത് 15 കാരറ്റ് തൂക്കമുണ്ടാകും.

2016-ലാണ് റൊണാൾഡോയും ജോർജിനയും പ്രണയത്തിലാകുന്നത്. മാഡ്രിഡിലെ ഒരു ഗുച്ചി സ്റ്റോറിൽ ജോർജിന സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നത്. 2017-ൽ സൂറിച്ചിൽ നടന്ന ഫിഫ ഫുട്ബോൾ അവാർഡ് ദാന ചടങ്ങിൽ ഒരുമിച്ചെത്തിയതോടെയാണ് ഇവർ പ്രണയവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മോതിരത്തിന്റെ യഥാർത്ഥ വിലയോ വിവാഹനിശ്ചയത്തിന്റെ മറ്റു വിശദാംശങ്ങളോ സംബന്ധിച്ച് റൊണാൾഡോയോ ജോർജിനയോ പ്രതികരിച്ചിട്ടില്ല.

Tags:    

Similar News