ഫിഡൽ കാസ്ട്രോ സെന്റിനറി ഫുട്ബോൾ; ബൂട്ടണിഞ്ഞ് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി; ഒപ്പം പന്ത് തട്ടി ഫുട്ബാൾ ഇതിഹാസം ബൈച്ചുങ് ബൂട്ടിയയും; ചിത്രങ്ങൾ വൈറൽ

Update: 2025-08-13 12:18 GMT

ന്യൂഡൽഹി: മുൻ ക്യൂബൻ പ്രസിഡന്റും വിപ്ലവ നായകനുമായ ഫിദൽ കാസ്ട്രോക്ക് ആദരം അർപ്പിച്ച് നടത്തിയ പരിപാടിയിൽ ബൂട്ടണിഞ്ഞ് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. മുമ്പ് നിരവധി തവണ തന്റെ ഫുട്ബാൾ പ്രേമത്തെ കുറിച്ച് ബേബി മുൻപും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ എം.എ ബേബി ഫുട്ബാൾ കളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. എം.എ ബേബിക്കൊപ്പം ഫുട്ബാൾ ഇതിഹാസം ബൈച്ചുങ് ബൂട്ടിയയും എം.എ ബേബിക്കൊപ്പം ഫുട്ബാൾ കളിക്കാനുണ്ടായിരുന്നു.

പ്രദർശന മത്സരത്തിൽ ബൈച്ചുങ്ങ് ബൂട്ടിയ അടക്കമുള്ളവർക്കൊപ്പം പന്തുതട്ടിയതിൻ്റെ ആഹ്ലാദം സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി എക്സ് പോസ്റ്റിലൂടെ പങ്കുവെച്ചു. സോളിഡാരിറ്റി കമ്മിറ്റി ഇലവനും അംബാസിഡർ ഇലവനും തമ്മിലാണ് മത്സരം നടന്നത്. ക്യൂബൻ അംബാസിഡർ ജുവൻ കാർലോസ് മാർസാൻ. സി.പി.എം പി.ബി അംഗം അരുൺ കുമാർ വിജു കൃഷ്ണൻ എന്നിവരും ഫുട്ബാൾ മത്സരത്തിനുണ്ടായിരുന്നു.

ക്യൂബയുമായുള്ള ദേശീയ ഐക്യദാർഢ്യ സമിതി സംഘടിപ്പിച്ച ടൂർണമെന്റ് ഓഗസ്റ്റ് 2 ന് ഇന്ത്യയിലെ ക്യൂബയുടെ അംബാസഡർ ജുവാൻ കാർലോസ് മാർസനും ക്യൂബൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി മൈക്കി ഡയസ് പെരെസും മറ്റ് ക്യൂബൻ നയതന്ത്രജ്ഞരും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 32 ടീമുകളാണ് 10 ദിവസത്തോളം നീണ്ട ടൂർണ്ണമെൻ്റിൽ മത്സരിച്ചത്. സമത്വം, ഐക്യം, അന്താരാഷ്ട്ര ഐക്യദാർഢ്യം എന്നിവയുടെ ആഘോഷമായിരുന്നു ഈ ടൂ‍ർണ്ണമെൻ്റെന്നും സംഘാടകർ വ്യക്തമാക്കി.

Tags:    

Similar News