'രണ്ട് മത്സരങ്ങളും നഷ്ടമാകുന്നതില്‍ സങ്കടം; മത്സരം കളിക്കാന്‍ ഫാന്‍സിനെ പോലെ ഞാനും ആഗ്രഹിച്ചിരുന്നു; പക്ഷെ ചെറിയ പരിക്ക് കാരണം എനിക്ക് ഇപ്പോള്‍ വിശ്രമം ആവശ്യമാണ്; എല്ലാവരെയും പോലെ ടീമിനെ ഞാന്‍ ഇവിടെ ഇരുന്ന് പിന്തുണയ്ക്കും'; മെസ്സി

Update: 2025-03-18 11:59 GMT

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ കടന്നു പോകുന്നത്. ആരാധകർ ഏറ്റവും കൂടുതൽ കാത്തിരുന്ന മത്സരമായിരുന്നു ബ്രസീൽ അർജന്റീന പോരാട്ടം. എന്നാൽ ആരാധകർക്ക് നിരാശയായ വാർത്തകളാണ് പുറത്ത് വരുന്നത്.

ഇപ്പോൾ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് അർജന്റീനൻ താരം ലയണൽ മെസി പുറത്തായിരിക്കുകയാണ്. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് താരം പുറത്തായത് എന്നാണ് ഇപ്പോൾ ലഭിച്ച റിപ്പോട്ടുകളിൽ സൂചിപ്പിച്ചിരിക്കുന്നത്. രണ്ട് മത്സരങ്ങളിൽ നിന്നാണ് താരം മാറി നിൽക്കുന്നത്. പുറത്തായതിന് ശേഷം ലയണൽ മെസി ആരാധകർക്കുള്ള സന്ദേശം നൽകിയിരിക്കുകയാണ്.

ലയണൽ മെസി പറയുന്നത് ഇങ്ങനെ:

” ഈ രണ്ട് പ്രധാന മത്സരങ്ങളും നഷ്ടമാകുന്നതിൽ എനിക്ക് വളരെ സങ്കടമാണ്. മത്സരം കളിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു പക്ഷെ ചെറിയ പരിക്ക് കാരണം എനിക്ക് ഇപ്പോൾ വിശ്രമം ആവശ്യമാണ്. എല്ലാവരെയും പോലെ അർജന്റീനയെ ഞാൻ ഇവിടെ നിന്ന് പിന്തുണയ്ക്കും” ലയണൽ മെസി പറഞ്ഞു.

കൂടാതെ ബ്രസീൽ സ്‌ക്വാഡിൽ നിന്ന് നെയ്മർ ജൂനിയറും പുറത്തായിരിക്കുകയാണ്. പരിക്ക് കാരണമാണ് താരവും പുറത്തായത്. കൊളംബിയക്കെതിരെയും, അര്ജന്റീനയ്‌ക്കെതിരെയുമുള്ള മത്സരങ്ങളിൽ നിന്നാണ് നെയ്മർ പുറത്തായിരിക്കുന്നത്. ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരുന്നത് മെസിയും നെയ്മറും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിനായിരുന്നു. പരിക്കിൽ നിന്ന് മുക്തി നേടി രണ്ട് ഇതിഹാസങ്ങളും ഉടൻ തന്നെ കളിക്കളത്തിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Tags:    

Similar News