അര്‍ജന്റീന ആരാധകര്‍ക്ക് നിരാശ; ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ നിന്ന് ലണല്‍ മെസി പുറത്ത്; ആരോഗ്യ പ്രശ്‌നങ്ങളെന്ന് റിപ്പോര്‍ട്ട്; രണ്ട് മത്സരങ്ങളില്‍ നിന്ന് പിന്‍മാറി

Update: 2025-03-18 10:54 GMT

ബ്യൂണസ് അയേഴ്സ്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമാണ് അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി. തന്റെ ഫുട്‌ബോള്‍ കരിയറില്‍ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോള്‍ കടന്നു പോകുന്നത്. ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന മത്സരമായിരുന്നു ബ്രസീല്‍ അര്‍ജന്റീന പോരാട്ടം. എന്നാല്‍ ആരാധകര്‍ക്ക് നിരാശയായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

ഇപ്പോള്‍ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ നിന്ന് അര്‍ജന്റീനന്‍ താരം ലയണല്‍ മെസി പുറത്തായിരിക്കുകയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് താരം പുറത്തായത് എന്നാണ് ഇപ്പോള്‍ ലഭിച്ച റിപ്പോട്ടുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്. രണ്ട് മത്സരങ്ങളില്‍ നിന്നാണ് താരം മാറി നില്‍ക്കുന്നത്.

കൂടാതെ ബ്രസീല്‍ സ്‌ക്വാഡില്‍ നിന്ന് നെയ്മര്‍ ജൂനിയറും പുറത്തായിരിക്കുകയാണ്. പരിക്ക് കാരണമാണ് താരവും പുറത്തായത്. കൊളംബിയക്കെതിരെയും, അര്ജന്റീനയ്ക്കെതിരെയുമുള്ള മത്സരങ്ങളില്‍ നിന്നാണ് നെയ്മര്‍ പുറത്തായിരിക്കുന്നത്. ആരാധകര്‍ ഏറ്റവും കൂടുതല്‍ ആകാംഷയോടെ കാത്തിരുന്നത് മെസിയും നെയ്മറും തമ്മില്‍ ഏറ്റുമുട്ടുന്ന മത്സരത്തിനായിരുന്നു. പരിക്കില്‍ നിന്ന് മുക്തി നേടി രണ്ട് ഇതിഹാസങ്ങളും ഉടന്‍ തന്നെ കളിക്കളത്തിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Tags:    

Similar News