'മെസി മെസി മെസി..'; ഗ്രൗണ്ടിൽ ഹാട്രിക്ക് വേട്ടയുമായി ലയണൽ മെസി; ബൊളീവിയക്കെതിരെ അര്‍ജന്റീനയ്ക്ക് തകർപ്പൻ ജയം; വലയിലാക്കിയത് ആറ് ഗോളുകൾ; ആവേശത്തിൽ മെസി ആരാധകർ

Update: 2024-10-16 04:02 GMT

ബ്യൂണസ് അയേഴ്‌സ്: ഗ്രൗണ്ടിൽ വീണ്ടും തകർപ്പൻ പ്രകടനം കാഴ്ചവച്ച് ലയണൽ മെസി. ലോകകപ്പ് യോഗ്യത മത്സരത്തിലാണ് മെസിയുടെ പ്രകടനം. ബൊളീവിയക്കെതിരെ ആറ് ഗോളിലാണ് അര്‍ജന്റീന വിജയിച്ചത്. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വലയിലാക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ലയണൽ മെസി ഹാട്രിക്കുമായി കളം നിറഞ്ഞ മത്സരത്തില്‍ ലാതുറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരാണ് മറ്റുഗോള്‍ നേടിയിരിക്കുന്നത്. രണ്ട് ഗോളുകള്‍ക്ക് മെസി വഴിയൊരുക്കുകയും ചെയ്തു. കളിക്കിടയിൽ 19-ാം മിനിറ്റില്‍ മെസ്സിയിലൂടെയാണ് അര്‍ജന്റീന ഗോൾ മഴ പെയ്യിക്കാൻ തുടങ്ങിയത്. മാര്‍ട്ടിനെസ് നല്‍കിയ പന്ത് മെസി അനായാസം ഗോളാക്കി മാറ്റുകയായിരിന്നു.

43-ാം മിനിറ്റില്‍ മാര്‍ട്ടിനെസിലൂടെ അര്‍ജന്റീനയുടെ രണ്ടാം ഗോള്‍. ഇത്തവണ മെസിയുടെ വക അസിസ്റ്റ്. ആദ്യപകുതി പൂര്‍ത്തിയാവുന്നതിന് മുമ്പ് അര്‍ജന്റീന ഒരിക്കല്‍കൂടി മുന്നിൽ എത്തുകയും ചെയ്തു. മെസി നല്‍കിയ ലോംഗ് പാസ് സ്വീകരിച്ച് അല്‍വാരസ് ലീഡ് മൂന്നാക്കി ഒടുവിൽ ഉയർത്തുകയായിരിന്നു.

ശേഷം 69-ാം മിനിറ്റില്‍ അര്‍ജന്റീന നാലാം ഗോള്‍ അടിച്ചു. ഇത്തവണ പകരക്കാരനായി ഗ്രൗണ്ടിൽ ഇറങ്ങിയ അല്‍മാഡയാണ് ഗോള്‍ നേടിയത്. നിഹ്വെല്‍ മൊളീനയുടെ ക്രോസില്‍ അല്‍മാഡ കാലുവച്ചു. ശേഷിക്കുന്ന രണ്ട് ഗോളുകളും മെസിയുടെ വകയായിരുന്നു. അത് കഴിഞ്ഞ് 84-ാം മിനിറ്റില്‍ എക്‌സെക്വീല്‍ പലസിയോസാണ് ഗോളിനായി വഴിയൊരുക്കിയത്.

ശേഷം ഒരു പ്രതിരോധ താരത്തെ ചാടിക്കടന്ന് വലങ്കാലുകൊണ്ട് ഒറ്റ കിക്കിൽ മെസി തൊടുത്ത ഷോട്ട് വീണ്ടും വലയില്‍ കയറി. ഇതോടെ 86-ാം മിനിറ്റില്‍ മെസി ഹാട്രിക്ക് പൂര്‍ത്തിയാക്കി. ഇത്തവണ നിക്കോ പാസാണ് ഗോളിന് വഴിയൊരുക്കിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ അര്‍ജന്റീന മുന്നിലായിരിക്കുകയാണ്.

Tags:    

Similar News