അതെ മോഹന്‍ ബഗാന്‍ തന്നെ! ഐഎസ്എല്‍ വിന്നേഴ്‌സ് ഷീല്‍ഡിന് പുറമേ കിരീടവും ചൂടി ചരിത്രം കുറിച്ചു; ഫൈനലില്‍ ബെംഗളൂരു എഫ്‌സിയെ കീഴടക്കിയത് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക്
അതെ മോഹന്‍ ബഗാന്‍ തന്നെ!
കൊല്‍ക്കത്ത: ഈ സീസണിലെ ഐഎസ്എല്‍ വിന്നേഴ്‌സ് ഷീല്‍ഡിന് പുറമേ കിരീടവും ചൂടി മോഹന്‍ ബഗാന്‍. ഫൈനലില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ബെംഗളൂരു എഫ്‌സിയെ തോല്‍പ്പിച്ചത്.
സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍, മോഹന്‍ ബഗാന്‍ ഡിഫന്‍ഡര്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസിന്റെ പിഴവിലൂടെ വന്ന ഓണ്‍ ഗോളിലൂടെ ബെംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 72 ാം മിനിറ്റില്‍ ജേസണ്‍ കമ്മിങ്‌സ് തിരിച്ചടിതോടെ സമനിലയിലായി. എക്‌സ്ട്രാ ടൈമില്‍ 96ാം മിനിറ്റില്‍ ഓസ്‌ട്രേയിന്‍ ഫോര്‍വേഡ് ജാമി മാക് ലാറനാണ് ജയഗോള്‍ നേടിയത്.
സൂപ്പര്‍ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ക്ലബ്ബും ലീഗ് വിന്നേഴ്സ് ഷീല്‍ഡും ഐഎസ്എല്‍ കപ്പും ഒരുമിച്ചു നേടിയിട്ടില്ല. ഇതോടെ ചരിത്രനേട്ടമാണ് മോഹന്‍ ബഗാന്‍ സ്വന്തമാക്കിയത്. ഐഎസ്എല്‍ ചരിത്രത്തില്‍ രണ്ടാം കിരീടമാണ് ബഗാന്റേത്. മുന്‍പ് എടികെ മോഹന്‍ബഗാന്‍ എന്നപേരില്‍ ടീം കിരീടം നേടിയിട്ടുണ്ട്. കൊല്‍ക്കത്ത ടീമിന്റെ മുന്‍ ക്ലബ്ബായ എടികെ മൂന്നുതവണ കപ്പുയര്‍ത്തിയിട്ടുണ്ട്.