ഇന്‍ജറി ടൈമില്‍ തകര്‍പ്പന്‍ ഹെഡര്‍ ഗോളുമായി ഛേത്രി രക്ഷകനായി; രണ്ടാം പാദത്തില്‍ എഫ്സി ഗോവയോട് തോറ്റിട്ടും ബെംഗളൂരു ഐഎസ്എല്‍ ഫൈനലില്‍; എതിരാളി മോഹന്‍ ബഗാനോ ജംഷഡ്പൂരോ? നാളെയറിയാം
ബെംഗളൂരു ഐഎസ്എല്‍ ഫൈനലില്‍
മഡ്ഗാവ്: രണ്ടാം പാദ സെമിയില്‍ എഫ്‌സി ഗോവയോട് അവരുടെ തട്ടകത്തില്‍ തോറ്റിട്ടും, ബെംഗളൂരു എഫ്‌സി ഐഎസ്എല്‍ ഫൈനലില്‍. ആവേശകരമായ രണ്ടാം പാദ സെമിയില്‍ 2 -1ന് തോറ്റ ബെംഗളൂരു, ആദ്യ പാദത്തിലെ 2 - 0 വിജയത്തിന്റെ ബലത്തില്‍ ഇരുപാദങ്ങളിലുമായി 3 - 2ന്റെ ലീഡ് നേടിയാണ് ഫൈനലിലേക്ക് മുന്നേറിയത്. ഇന്‍ജറി ടൈമില്‍ തകര്‍പ്പന്‍ ഹെഡര്‍ ഗോളുമായി രക്ഷകനായ വെറ്ററന്‍ താരം സുനില്‍ ഛേത്രിയുടെ മികവിലാണ് ബംഗളുരു ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.
മത്സരത്തിന്റെ നിശ്ചിത സമയത്ത് എഫ്‌സി ഗോവ 2 -0ന് മുന്നിലായിരുന്നു. ബോര്‍ഹ ഹെരേര (49), അര്‍മാന്‍ഡോ സാദികു (88) എന്നിവരാണ് ഗോവയ്ക്കായി ലക്ഷ്യം കണ്ടത്. ഇതോടെ ഇരുപാദങ്ങളിലുമായി മത്സരം 2- 2 സമനിലയിലായി.
മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളുമെന്ന് ഉറപ്പിച്ചിരിക്കെ, ഇന്‍ജറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ സുനില്‍ ഛേത്രി ബെംഗളൂരുവിന്റെ രക്ഷകനായി. ഛേത്രിയുടെ തകര്‍പ്പന്‍ ഹെഡര്‍ ഗോളോടെ സ്‌കോര്‍ 2 - 1. ഇതോടെയാണ് ഇരുപാദങ്ങളിലുമായി 3 - 2ന്റെ ആധിപത്യം ഉറപ്പിച്ച് ബെംഗളൂരു ഫൈനലിലേക്ക് മാര്‍ച്ച ചെയ്തത്.
ഇനി മോഹന്‍ ബഗാനും ജംഷഡ്പൂരും തമ്മിലുള്ള സെമി പോരാട്ടത്തിലെ വിജയികളെയാകും ബെംഗളൂരു നേരിടുക. ആദ്യ പാദ പോരാട്ടത്തില്‍ ജംഷഡ്പൂര്‍ 2 -1 ന് ജയിച്ചിരുന്നു. നാളെയാണ് രണ്ടാം പാദ മത്സരം. ഏപ്രില്‍ 12 നാണ് ഫൈനല്‍.
ഇന്ന് നടന്ന രണ്ടാം പാദത്തില്‍ ഗോവയുടെ മുന്നേറ്റങ്ങളാണ് കൂടുതല്‍ കണ്ടത്. ബോര്‍ജ ഹെരേര 49-ാം മിനിറ്റിലും അര്‍മാന്‍ഡോ 88-ാം മിനിറ്റിലും ഗോവയ്ക്ക് വേണ്ടി ഗോള്‍ നേടി. എന്നാല്‍ 90 മിനിറ്റ് കഴിഞ്ഞുള്ള അധിക സമയത്ത് ഛേത്രി ബെംഗളൂരുവിന് വേണ്ടി ഗോള്‍ നേടി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.
സ്വന്തം മൈതാനത്ത് മത്സരത്തിന്റെ ആദ്യമിനിറ്റുകളില്‍ തന്നെ ആക്രമിച്ചാണ് ഗോവ കളിച്ചത്. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. ആദ്യ പകുതി ഗോള്‍ രഹിതമായെങ്കിലും രണ്ടാം പകുതിയില്‍ കളി മാറി. 49-ാം മിനിറ്റിലും 88-ാം മിനിറ്റിലും ഗോവ ലക്ഷ്യം കണ്ടു. 49-ാം മിനിറ്റില്‍ ബോര്‍ജ ഹെറേരയും 88-ാം മിനിറ്റില്‍ അര്‍നാണ്ടോ സാദിക്കുമാണ് വലകുലുക്കിയത്. 2-0 ന് മുന്നിലെത്തിയതോടെ അഗ്രിഗേറ്റ് സ്‌കോറും തുല്യമായി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ വലകുലുക്കി ഛേത്രി ബെംഗളൂരുവിനെ ഫൈനലിലെത്തിച്ചു.
ആദ്യപാദത്തില്‍ ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബെംഗളൂരു തോല്‍പ്പിച്ചത്. എഡ്ഗാന്‍ മെന്‍ഡസാണ് ബെംഗളൂരുവിനായി ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ സന്ദേശ് ജിംഗാന്റെ സെല്‍ഫ് ഗോളും ടീമിന് ലഭിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 3-2 എന്ന സ്‌കോറിനാണ് ബെംഗളൂരുവിന്റെ ഫൈനല്‍ പ്രവേശനം.