രണ്ട് പേരും മികച്ചത് തന്നെ; എന്നാല്‍ മെസ്സിയേക്കാള്‍ കേമന്‍ റൊണാള്‍ഡോ തന്നെ; 20 വയസ്സുള്ള പൈയ്യന്റെ ശരീരമാണ് അദ്ദേഹത്തിന് ഉള്ളത്; അടുത്ത ലോകകപ്പില്‍ അദ്ദേഹം മിന്നിക്കും; മുന്‍ അര്‍ജന്റീന് ഇതിഹാസത്തിന്റെ വാക്കുകള്‍ വൈറല്‍

Update: 2024-12-24 10:43 GMT

ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, ഇന്നും ലോക ഫുട്‌ബോളിലെ മികച്ച താരങ്ങളായി തുടരുകയാണ്. മെസ്സി തന്റെ ഫുട്ബോള്‍ കരിയറില്‍ നേടാനായി ഒന്നും ബാക്കി വെച്ചിട്ടില്ലെന്ന് പറയുമ്പോള്‍, റൊണാള്‍ഡോയുടെ അത്യാവശ്യ സ്വപ്‌നമായ ഫിഫ ലോകകപ്പ് നേടാന്‍ ഇനിയും കഴിയാത്തത് ശ്രദ്ധനേടുന്നു. 2026 ലോകകപ്പ് മത്സരത്തിനായി ഇരുവരും ടീമുകളില്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

കരിയറിന്റെ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുമ്പോളും, മെസ്സിയും റൊണാള്‍ഡോയും തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ആരാധകരെ ആകര്‍ഷിക്കുന്നതാണ് ശ്രദ്ധേയം. 'അടുത്ത ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മെസിയെക്കാള്‍ മികവ് കാട്ടും,' എന്ന് മുന്‍ അര്‍ജന്റീന താരം ഹ്യൂഗോ ഗാട്ടിയുടെ അഭിപ്രായം, പുതിയ ചര്‍ച്ചകള്‍ക്കും പ്രതീക്ഷകള്‍ക്കും വഴിവച്ചിരിക്കുകയാണ്.

ഹ്യൂഗോ ഗാട്ടി പറയുന്നത് ഇങ്ങനെ:

'ക്രിസ്റ്റ്യാനോ മെസിയെക്കാള്‍ കേമനാണെന്നാണ് എനിക്ക് തോന്നുന്നത്. റൊണാള്‍ഡോയുടെ ഫിസിക് തന്നെ നോക്കു. 20 വയസുള്ള പൈയ്യന്റെ ശരീരമാണ് അദ്ദേഹത്തിനുള്ളത്'. അടുത്ത ലോകകപ്പില്‍ മെസിയുടെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു എന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 'മെസിക്ക് അടുത്ത ലോകകപ്പില്‍ കളിക്കാന്‍ സാധിക്കും, പക്ഷെ എന്തോ കുറവുള്ള പോലെയുള്ള പ്രകടനം പ്രതീക്ഷിച്ചാല്‍ മതി. അദ്ദേഹം ഇപ്പോള്‍ കളിക്കുന്നതും അത് പോലെയാണ്'' ഹ്യൂഗോ ഗാട്ടി പറഞ്ഞു.

Tags:    

Similar News