ഇന്ത്യൻ സൂപ്പർ ലീഗ്; പഞ്ചാബിന് തുടർച്ചയായ രണ്ടാം ജയം; ഒഡീഷയെ തകർത്തത് 2-1ന്; ഗോളുമായി മലയാളി താരം നിഹാൽ സുധീഷ്
ന്യുഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം ജയവുമായി പഞ്ചാബ് എഫ്.സി സ്വന്തം തട്ടകമായ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഒഡിഷയെ തകര്‍ത്ത്. ഒഡീഷ എഫ് സി യുടെ തുടർച്ചയായ രണ്ടാം തോൽവിയായിരുന്നു. പ്രധാന സ്‌ട്രൈക്കറായ ലൂക്ക മജ്‌സെൻ ഇല്ലാതെ കളത്തിലിറങ്ങിയ പഞ്ചാബിനായി മലയാളിയായ നിഹാൽ സുധീഷ്, ലിയോൺ അഗസ്റ്റിനെ എന്നിവർ ഗോൾ വല കുലുക്കി. 28-ാം മിനിറ്റില്‍ നിഹാല്‍ സുധീഷും 89-ാം മിനിറ്റില്‍ ലിയോണ്‍ അഗസ്റ്റിനും സ്‌കോര്‍ ചെയ്തു. ഫിലിപ് മിര്‍യാക്കിയാണ് നിഹാലിന്റെ ഗോളിന് അസ്സിസ്റ് നൽകിയത്. 96 -ാം മിനിറ്റിൽ രവി കുമാറിന്റെ സെല്ഫ് ഗോളായിരുന്നു ഒഡീഷയുടെ ആശ്വാസ ഗോൾ.
മത്സരത്തിന്റെ തുദശകം മുതൽ തന്നെ പഞ്ചാബ് മുന്നേറ്റ നിര ലൂക്ക മജ്‌സെന്റെ അഭാവത്തിലും ആക്രമിച്ച് കളിച്ചു. ആദ്യ പകുതിൽ പോസ്സെഷനിൽ ഒഡീഷ മുന്നിട്ട് നിന്നുരുന്നെങ്കിലും ഗോൾ മുഖത്തേക്കു ഒരു ഓൺ ടാർഗറ്റ് ഷോട്ട് പോലും ഉതിർക്കാൻ കഴിഞ്ഞിരുന്നില്ല. ആവേശകരമായ ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരേ ഇഞ്ചുറി ടൈമിൽ പഞ്ചാബ് ജയിച്ചിരുന്നു. ഈ മത്സരത്തിൽ രാഹുൽ കെപി യുടെ ഫൗളിൽ ലൂക്കാ മജ്‌സെൻ പരിക്കേറ്റ് പുറത്തു പോയിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ ആവശ്യമായി വരികയും രണ്ടുമാസത്തെ വിശ്രമം വേണ്ടിവരികയും ചെയ്യുമെന്ന് ക്ലബ് അറിയിച്ചിരുന്നു.
89-ാം മിനിറ്റില്‍ റിക്കി ഷബോങ്ങ് നല്‍കിയ പാസ് ലിയോണ്‍ അഗസ്റ്റിന്‍ ഗോൾ വലയിലെത്തിച്ച് ലീഡ് ഉയർത്തി. രണ്ടു മത്സരങ്ങളും ജയിച്ച പഞ്ചാബ് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്താണ്. ബെംഗളൂരു എഫ് സിയാണ് ഒന്നാം സ്ഥാനത്ത്. ഹ്യൂഗോ ബൂമസ്, മൗർതാദ ഫാൾ ഉൾപ്പെടെ പരിചയ സമ്പന്നമായ നിരയുണ്ടായിട്ടും ലീഗിലെ ആദ്യ ജയമ നേടാൻ ഒഡീഷാക്കിനിയും കഴിഞ്ഞിട്ടില്ല.
ഇന്ന് ജംഷഡ്പൂരിലെ ജെആർഡി ടാറ്റ കോംപ്ലക്സിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ജംഷഡ്പൂർ ശക്തരായ മുംബൈ സിറ്റിയെ നേരിടും.