നീണ്ട 25 വര്‍ഷത്തെ് സേവനം അവസാനിപ്പിച്ച് മുള്ളര്‍; ബയേണ്‍ മ്യൂണിക്ക് വിടുന്നു; പടിയിറങ്ങുന്നത് ബയോണിനൊപ്പം ഏറ്റവുമധികം ട്രോഫികള്‍ നേടിയ ടോപ് സ്‌കോററായ താരം

Update: 2025-04-06 06:08 GMT

ജര്‍മന്‍ ഫുട്ബോളിന്റെ ശബ്ദമാനമായ താരം, ബയേണ്‍ മ്യൂണിക്കിന്റെ ഹൃദയധ്വനിയായി കാല്‍നൂറ്റാണ്ടോളം തിളങ്ങിയ തോമസ് മ്യൂളര്‍ തന്റെ പ്രിയപ്പെട്ട ക്ലബ്ബിനോട് വിട പറയുകയാണ്. ബയേണ്‍ ആരാധകരെ ആശ്ചര്യത്തിലാഴ്ത്തിയ ഈ പ്രഖ്യാപനം താരം സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പങ്കുവെച്ചത്. പത്ത് വയസ്സില്‍ ബയേണ്‍ അക്കാദമിയില്‍ കയറിയ മ്യൂളര്‍, ഇന്ന് 35-ാം വയസ്സില്‍, ക്ലബ്ബിനൊപ്പം തന്റെ 25 വര്‍ഷത്തെ ഓര്‍മ്മകള്‍ പിന്നെഴുതിക്കൊണ്ടാണ് യാത്രയായി പറയുന്നത്. ഈ സീസണിനുശേഷം താരം ക്ലബ് വിടുമെന്ന് ബയേണുമായുള്ള സംയുക്ത പ്രസ്താവനയിലൂടെയായിരുന്നു ഔദ്യോഗിക ഉറപ്പ്.

മുള്ളര്‍ രണ്ട് ചാമ്പ്യന്‍സ് ലീഗുകളും 12 ബുണ്ടസ്ലിഗ കിരീടങ്ങളും നേടിയിട്ടുണ്ട്. ബയേണിനായി 743 മത്സരങ്ങ ളില്‍ നിന്ന് 247 ഗോളുകളും 273 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. 2014-ല്‍ ജര്‍മ്മനിക്ക് വേണ്ടി ലോകകപ്പ് നേടിയ മുള്ളര്‍, 2024 യൂറോ കപ്പിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചിരുന്നു. 14 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ 131 മത്സരങ്ങളില്‍ കളിച്ച് 45 ഗോളുകള്‍ നേടി.

ഇന്ന് തനിക്ക് മറ്റേതൊരു ദിവസത്തേയും പോലെയല്ലെന്ന് വ്യക്തമാണെന്ന് വിടവാങ്ങല്‍ സന്ദേശത്തില്‍ മ്യൂളര്‍ പറഞ്ഞു. 'ബയേണ്‍ മ്യൂണിക്കിലെ കളിക്കാരനെന്ന നിലയില്‍ എന്റെ 25 വര്‍ഷങ്ങള്‍ ഈ വേനല്‍ക്കാലത്ത് അവസാനിക്കും. അതുല്യമായ അനുഭവങ്ങള്‍, മികച്ച പോരാട്ടങ്ങള്‍, മറക്കാനാവാത്ത വിജയങ്ങള്‍ എന്നിവ നിറഞ്ഞ അവിശ്വസനീയമായ യാത്രയായിരുന്നു അത്'- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ അമേരിക്കയില്‍ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിലാകും ബയേണില്‍ മ്യൂളറുടെ അവസാന മത്സരം.

Tags:    

Similar News