ഡാളസ്സില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Update: 2024-09-14 16:00 GMT

ഡാളസ് : സ്പ്രിംഗ് ക്രീക്ക് - പാര്‍ക്കര്‍ റോഡില്‍ സെപ്റ്റംബര്‍ 7 ശനിയാഴ്ച രാത്രിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പ്ലേനോ മെഡിക്കല്‍ സിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ശ്രീ വിക്ടര്‍ വര്‍ഗ്ഗീസ് (സുനില്‍, 45 വയസ്സ്), ഭാര്യ ശ്രീമതി ഖുശ്ബു വര്‍ഗ്ഗീസ് എന്നിവര്‍ മരണത്തിനു കീഴടങ്ങി .പരേതനായ അമേരിക്കാന്‍ സാഹിത്യകാരന്‍ അബ്രഹാം തെക്കേമുറിയുടെ സഹോദരപുത്രനാണ് വിക്ടര്‍ .

എഴുമറ്റൂര്‍ മാന്‍കിളിമുറ്റം സ്വദേശി പരേതനായ ശ്രീ ഏബ്രഹാം വര്‍ഗ്ഗീസിന്റെയും ശ്രീമതി അമ്മിണി വര്‍ഗ്ഗീസിന്റേയും മകനാണ് ശ്രീ വിക്ടര്‍ വര്‍ഗീസ്. ശ്രീ വിക്ടര്‍ വര്‍ഗ്ഗീസിനും ശ്രീമതി ഖുശ്ബു വര്‍ഗ്ഗീസിനും രണ്ട് മക്കളുണ്ട്.

പൊതുദര്‍ശനം: സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ സെഹിയോണ്‍ മര്‍ത്തോമാ ആരാധനാലയത്തില്‍ (Sehion Mar Thoma Church , 3760 14th St, Plano, Texas 75074)

സംസ്‌കാര ശുശ്രൂഷകള്‍:സെപ്റ്റംബര്‍ 21 രാവിലെ 10 മണിക്ക് സെഹിയോണ്‍ മര്‍ത്തോമാ ആരാധനാലയത്തില്‍ ആരംഭിക്കുകയും തുടര്‍ന്ന് ഭൗതിക സംസ്‌കാരവും നടക്കും. ശുശ്രൂഷകള്‍ തത്സമയം www.provisiontv.in - ലഭ്യമാണ്

Tags:    

Similar News