ഇബാലറ്റുകള്‍ എണ്ണിയില്ല ,വിസ്‌കോണ്‍സിന്‍ ക്ലാര്‍ക്ക് ആഭ്യന്തര അന്വേഷണത്തിനിടെ രാജിവച്ചു

Update: 2025-04-15 13:46 GMT

മാഡിസണ്‍(വിസ്‌കോണ്‍സിന്‍): നവംബര്‍ തിരഞ്ഞെടുപ്പില്‍ 200 ഓളം ഇബാലറ്റുകള്‍ എണ്ണാന്‍ കഴിയാതെ വന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടെ വിസ്‌കോണ്‍സിന്‍ തലസ്ഥാന നഗരത്തിലെ മുനിസിപ്പല്‍ ക്ലാര്‍ക്ക് രാജിവച്ചു.

മാഡിസണ്‍ മേയര്‍ സത്യ റോഡ്സ്-കോണ്‍വേയുടെ ഓഫീസ് തിങ്കളാഴ്ച സിറ്റി ക്ലാര്‍ക്ക് മാരിബെത്ത് വിറ്റ്‌സെല്‍-ബെലിന്റെ രാജി അംഗീകരിച്ചു . വിറ്റ്‌സെല്‍-ബെല്‍ വ്യാഴാഴ്ച രാജി സമര്‍പ്പിച്ചിരുന്നു , പക്ഷേ വിറ്റ്‌സെല്‍-ബെലിന്റെ തീരുമാനം മാറ്റാന്‍ നിരവധി ദിവസങ്ങള്‍ അനുവദിച്ചതിനാല്‍ മേയര്‍ക്ക് അത് പ്രഖ്യാപിക്കാന്‍ കാത്തിരിക്കേണ്ടി വന്നുവെന്ന് മേയറുടെ വക്താവ് ഡിലന്‍ ബ്രോഗന്‍ പറഞ്ഞു.

192 ബാലറ്റുകള്‍ എണ്ണാന്‍ വിറ്റസെല്‍-ബെല്‍ പരാജയപ്പെട്ടുവെന്നും ഡിസംബര്‍ 18 വരെ കമ്മീഷനെ അറിയിച്ചില്ലെന്നും അറിഞ്ഞതിനെത്തുടര്‍ന്ന് ജനുവരി ആദ്യം വിസ്‌കോണ്‍സിന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിരുന്നു

Similar News