സാധാരണക്കാര്‍ക്ക് മലയാളത്തില്‍ ഈസിയായും സൗജന്യമായും ബൈബിള്‍ പഠിക്കാം

Update: 2025-04-01 10:55 GMT

ഡാളസ് മലയാളികള്‍ ഏറെ കാത്തിരുന്ന മലയാളം ബൈബിള്‍ സ്റ്റഡി ഫെലോഷിപ്പിന് ഈ ആഴ്ച തുടക്കമാകുന്നു. ലൈഫ് ഫോക്കസ് മീഡിയയും (lifefocuz.org) ബിബിസി കരോള്‍ട്ടണും ചേര്‍ന്നൊരുക്കുന്ന ക്രമീകൃത ബൈബിള്‍ പഠന പരമ്പരയ്ക്കാണ് ഈ വെള്ളിയാഴ്ച തുടക്കമാകുന്നത്.

കരോള്‍ട്ടന്‍ ROSEMEADE RECREATION CENTER ലെ ARMADILLO HALL ല്‍ വച്ചു എല്ലാ വെള്ളിയാഴ്ചകളിലും 7 :30 മുതല്‍ 8 :30 വരെ നടത്തപ്പെടുന്ന ഈ പരിപാടിയില്‍ ഡാളസ് തിയളോജിക്കല്‍ സെമിനാരി ഉള്‍പ്പടെയുള്ള വേദപഠനശാലകളില്‍ പരിശീലനം നേടിയിട്ടുള്ള അധ്യാപകര്‍ ക്ലാസുകള്‍ നയിക്കും. സഭാവ്യത്യാസമോ മത വ്യത്യാസമോ ഇല്ലാതെ ആര്‍ക്കും പങ്കെടുക്കാം.

രസകരമായ പഠന രീതിയിലൂടെ വചനം പഠിപ്പിക്കുന്നതോടൊപ്പം ഒരുമിച്ചുള്ള പാട്ടുകളും ചായസല്‍ക്കരവും ഈ കൂട്ടായ്മയുടെ മാധുര്യം ഇരട്ടിയാക്കും. രോഗങ്ങള്‍, ജീവിത പ്രശ്‌നങ്ങള്‍ ഇവയ്ക്കായി പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. മാതാപിതാക്കള്‍ക്കൊപ്പം വരുന്ന കൊച്ചു കുട്ടികള്‍ക്കായി പ്രത്യേക Child Care ഉണ്ടായിരിക്കും.

പ്രവേശനം തികച്ചും സൗജന്യമായിരിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.QR CODE SCAN or Link click https://docs.google.com/forms/d/e/1FAIpQLSeGwvC3s_uEbnIlksLoZCXHzEbct-A8LaOUxQAzMo0jVuqxng/viewform ചെയ്യൂ ഇന്നുതന്നെ സമ്മാനം ഉറപ്പാക്കൂ

വിവരങ്ങള്‍ക്ക് :

വിവരങ്ങള്‍ക്ക് : JIMS MAMMEN: 936 676 9327; JERRY MODIYIL: 817 734 6991

www.lifefocuz.org

Similar News