ബിഷപ്പ് മാത്യൂസ് മാര്‍ സെറാഫിം തിരുമേനിക്കു ഡാളസ് വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്
ഡാളസ് : മാര്‍ത്തോമ്മ സഭയുടെ എപ്പിസ്‌കോപ്പയായി ചുമതലയേറ്റത്തിന് ശേഷം ആദ്യമായി ഡാലസില്‍ എത്തിച്ചേര്‍ന്ന അടൂര്‍ ഭദ്രാസനാധ്യക്ഷനും, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് വൈസ് പ്രസിഡന്റും ആയ ബിഷപ്പ് മാത്യൂസ് മാര്‍ സെറാഫിം തിരുമേനിക്കു ഡാളസ് വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ് നല്‍കി .
ന്യൂയോര്‍ക്കില്‍ വെച്ച് നടത്തപ്പെട്ട 35 - മത് മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനാണു അമേരിക്കയില്‍ ബിഷപ്പ് മാര്‍ സെറാഫിം എത്തിച്ചേര്‍ന്നത്.
ജൂലൈ 13 ഞായറാഴ്ച പുലര്‍ച്ചെ എത്തിചെര്‍ന്ന തിരുമേനിയെ സ്വീകരിക്കാന്‍ ഡാലസ് കാരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവക വികാരി റവ ഷിബി എം എബ്രഹാം ,സെന്റ്.പോള്‍സ് മാര്‍ത്തോമ്മ ഇടവക വികാരി റവ റെജിന്‍ രാജു ,ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മ ഇടവക റവ എബ്രഹാം വി സാംസണ്‍ , ഭദ്രാസന കൗണ്‍സില്‍ അംഗവും , മാധ്യമ പ്രവര്‍ത്തകനുമായ ഷാജി രാമപുരം, സെന്റ്.പോള്‍സ് മാര്‍ത്തോമ്മ ഇടവക വൈസ് പ്രസിഡന്റ് തോമസ് എബ്രഹാം , ജിമ്മി മാത്യൂസ് ,ജിജി മാത്യു എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ വിമാന താവളത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.
ജൂലൈ 14 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് ഡാലസിലെ മെസ്‌ക്വിറ്റ് സെന്റ്.പോള്‍സ് മാര്‍ത്തോമ്മ ഇടവകയില്‍ വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷക്ക് നേതൃത്വം . നല്‍കും.ജൂലൈ 15 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മ ഇടവകയില്‍ വെച്ച് ആദ്യമായി ഡാലസില്‍ എത്തിച്ചേര്‍ന്ന ബിഷപ്പ് മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പായ്ക്ക് ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയണല്‍ ആക്ടിവിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡാലസിലെ എല്ലാ മാര്‍ത്തോമ്മ ഇടവകളെയും പങ്കെടുപ്പിച്ചുകൊണ്ട് സമുചിതമായ വരവേല്‍പ്പ് നല്‍കും.
ഡാലസിലെ മാര്‍ത്തോമ്മ ദേവാലയങ്ങളില്‍ വെച്ച് നടത്തപ്പെടുന്ന പ്രസ്തുത ചടങ്ങുകളിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ചുമതലക്കാര്‍ അറിയിച്ചു.