ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ ഡേ ഡാളസ്സില്‍ ആഘോഷിയ്ക്കുന്നു

Update: 2025-07-30 14:35 GMT

രാജു തരകന്‍

ഡാളസ് : അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളക്രൈസ്തവ സഭകളും ക്രിസ്തീയ സംഘടനകളും സംയുക്തമായ് കരോള്‍ട്ടണ്‍ സിറ്റിയില്‍ ആഗസ്റ്റ് 2 ന് വൈകിട്ട് 5.30 ന് ക്രിസ്റ്റ്യന്‍ ഡേ ആഘോഷിക്കുന്നു. മാര്‍ത്തോമ, സി. എസ്.ഐ, ഓര്‍ത്തോഡക്‌സ്, യാക്കോബയ്റ്റ്‌സ്, കാനായ, കാത്തലിക്, ബ്രദറണ്‍, പെന്തക്കോസ്ത്, (ഐ.പി.സി, അസ്സംബ്ലീസ് ഓഫ് ഗോഡ്, ചര്‍ച്ച ഓഫ് ഗോഡ്, ശാരോന്‍, സ്വതന്ത്ര സഭകള്‍) തുടങ്ങിയ സഭകളില്‍ നിന്നുള്ള സഭാ ലീഡേഴ്സും സഭാവിശ്വാസികളും ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്.

ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ ജനങ്ങള്‍ അനുഭവിക്കുന്ന പീഢനങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും, അവര്‍ക്കായുള്ള സംരക്ഷണവും പ്രാര്‍ത്ഥനയുമാണ് സമ്മേളനം കൊണ്ടു് ലക്ഷ്യമാക്കുന്നത്.ഡാളസ് ഫോര്‍ട്ട് വെര്‍ത്ത് സിറ്റി വൈഡ് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ മാത്യൂ ശമുവേല്‍, പാസ്റ്റര്‍ ജോണ്‍, പാസ്റ്റര്‍ പോള്‍ തുടങ്ങിയവരാണ് ഈ സമ്മേളനത്തിന്റെ നേതൃത്വനിരയില്‍ പ്രവര്‍ത്തിക്കുന്നത്.

സമ്മേളനം നടക്കുന്ന സ്ഥലം : Church of the way.1805 Random Road

Carrolton . Tx 75006.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: pr.Mathew Samuel @ 469 258 8118

Similar News