പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഊഷ്മള സ്വീകരണം
ഇര്‍വിങ് :കിഴക്കിന്‌ടെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയും ആയ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവക്കു ഇര്‍വിങ്ങിലുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ സ്വീകരണം നല്‍കി
ദേവാലയത്തില്‍ വിശുദ്ധ ബലിയര്‍പ്പിച്ചതിനു ശേഷം കൂടിയ സ്വീകരണ സമ്മേളനത്തില്‍ വികാരി വെരി റവ രാജു ഡാനിയല്‍ കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു അനുഗ്രഹ പ്രഭാഷണത്തില്‍ തിരുമേനി അമേരിക്കയിലെ പ്രവാസികളില്‍ പ്രകടമായ ഐക്യത്തിലും ഭക്തിയിലും സന്തോഷം പ്രകടിപ്പിച്ചു. വിശ്വാസ ബന്ധം കൂടുതല്‍ ഉറപ്പിക്കുവാനും ആത്മീയജീവിതം കൂടുതല്‍ പുതുക്കി ജാതി മത വര്‍ണ്ണ വ്യത്യാസം കൂടാതെ ലോകത്തിലുള്ള എല്ലാവരും ഏകോദര സഹോദരങ്ങളായി സ്‌നേഹത്തോടും ഒരുമയോടെ സമാധാനത്തോടെ ജീവിക്കുവാന്‍ ഇടയാകട്ടെ എന്ന് ബാവ ആശംസിച്ചു
പ്രസ്തുത മീറ്റിംഗില്‍ അമേരിക്ക, മെക്‌സിക്കോ, സൗത്താഫ്രിക്ക മുതലായ രാജ്യങ്ങളില്‍ പ്രിയപ്പെട്ടവരുടെ വേദന അകറ്റുന്നതിനും സാമ്പത്തിക സഹായം ചെന്നതിനും ലക്ഷ്യം വെച്ച് ആരംഭിച്ച സെന്‍തോമസ് ഹെറിറ്റേജ് ഫൗണ്ടേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.സെന്‍തോമസ് ഹെറിറ്റേജ് ഫൗണ്ടേഷന്‍ വെബ്‌സൈറ്റ് പ്രകാശനവും ബാവ നിര്‍വഹിച്ചു
സമ്മേളനത്തില്‍ വെരി റവ ജോണ്‍ കുന്നത്തുശ്ശേരില്‍ സഭാ മാനേജിങ് കമ്മിറ്റി അംഗം ഫിലിപ്പ് മാത്യു, ഭദ്രാസന കൗണ്‍സില്‍ അംഗം പ്രസാദ് ജോണ്‍, അരിസോണ ഫ്രണ്ട്‌സ് ഓഫ് ഫോസ്റ്റര്‍ ചില്‍ഡ്രന്‍ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡണ്ട് കരോളിന്‍ ഫുള്ളര്‍ , ലിന്‍സ് ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു ഡോ:എലിസബത്ത് തോമസ് സ്വാഗതവും സുനില്‍ ഫിലിപ്പ് നന്ദിയും പറഞ്ഞു സ്‌നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു