ഒക്കലഹോമ ശാരോന്‍ സില്‍വര്‍ ജൂബിലി മീറ്റിംഗും സൗത്ത് റീജിയന്‍ കണ്‍വന്‍ഷനും

Update: 2024-10-21 12:40 GMT

ഒക്കലഹോമ: ഒക്കലഹോമ ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് സില്‍വര്‍ ജൂബിലി മീറ്റിംഗും ശാരോന്‍ നോര്‍ത്ത് അമേരിക്ക സൗത്ത് റീജിയന്‍ കണ്‍വന്‍ഷനും ഒക്ടോബര്‍ 25 മുതല്‍ 27 വരെ ഒക്കലഹോമ ശാരോന്‍ സഭാഹാളില്‍ നടക്കും. പാസ്റ്റര്‍മാരായ ടിങ്കു തോമസ് (പ്രസിഡന്റ്), ജോണ്‍സന്‍ ഉമ്മന്‍ (സെക്രട്ടറി), ജോസഫ് ടി. ജോസഫ്, ബാബു തോമസ്, ജോയ് തോമസ്, സ്റ്റീഫന്‍ വര്‍ഗീസ്, പ്രകാശ് മാത്യു, റെന്‍ റെന്നി, സിബിന്‍ അലക്‌സ്,എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കുമെന്ന് റീജിയന്‍ കോഓര്‍ഡിനേറ്റര്‍ പാസ്റ്റര്‍ തേജസ് പി തോമസ് അറിയിച്ചു.

സില്‍വര്‍ ജൂബിലി ആഘോഷം ഒക്ടോബര്‍ 26 ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെ നടക്കുമെന്ന് സഭ സെക്രട്ടറി വര്‍ഗീസ് ജേക്കബ് അറിയിച്ചു. റീജിയന്‍ കണ്‍വെന്‍ഷന്‍ വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 7 മുതല്‍ 9 വരെ നടക്കും. ഞായറാഴ്ച നടക്കുന്ന റീജിയണിലെ സഭകളുടെ സംയുക്തസഭായോഗത്തോടെ സമ്മേളനം അവസാനിക്കും. സമ്മേളനത്തിന് സൗത്ത് റീജിയന്‍ കമ്മിറ്റിയും, SFCNA കമ്മിറ്റിയും സഭ കമ്മിറ്റിയും നേതൃത്വം നല്‍കും. പാസ്റ്റര്‍ സിബിന്‍ അലക്‌സ് റീജിയന്‍ റീജിയന്‍ ക്വയറിനു നേതൃത്വം നല്‍കും

വാര്‍ത്ത : നിബു വെള്ളവന്താനം

Tags:    

Similar News