പന്ത്രണ്ടാമത് ഡാളസ് ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ ഏപ്രില്‍ നാല് മുതല്‍ മെക്കിനിയില്‍
മെക്കിനി(ഡാളസ്): മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഉള്‍പ്പെട്ട ഡാലസിലെ വിവിധ ഇടവകകള്‍ ചേര്‍ന്ന് നടത്തിവരുന്ന കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ഏപ്രില്‍ 4 വെള്ളിയാഴ്ച വൈകുന്നേരം 6 30 മുതല്‍ മെക്കിനി സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടര്‍ തോമസ് മാര്‍ ഇവാനിയോസ് തിരുമേനി ഈ വര്‍ഷത്തെ യോഗത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തും . ഓര്‍ത്തഡോക്‌സ് സഭയുടെ നാഗപൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പാളും പ്രശസ്ത വേദശാസ്ത്ര പണ്ഡിതനുമായ ജോസി ജേക്കബ് കണ്‍വെന്‍ഷന്‍ മുഖ്യപ്രഭാഷകനാണ്
ഏപ്രില്‍ 4, 5, 6 വെള്ളി ശനി ഞായര്‍ എന്നീ ദിവസങ്ങളില്‍ വൈകിട്ട് 6 30ന് സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഗാനശുശ്രൂഷയും തുടര്‍ന്ന് മുഖ്യപ്രഭാഷകന്‍ വചനശുശ്രൂഷയും നിര്‍വഹിക്കും .ഡാലസിലെ എല്ലാ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളും ചേര്‍ന്ന് സംയുക്തമായി നടത്തപ്പെടുന്ന ഈ കണ്‍വെന്‍ഷനു ആതിഥേയത്വം മെക്കിനി സെന്റ് പോള്‍സ് ഇടവകയാണ് . ഈ കണ്‍വെന്‍ഷനില്‍ വന്നുചേര്‍ന്നു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക്
വികാരി: വെരി റവ രാജു ഡാനിയല്‍ കോറെപ്പിസ്‌കോപ്പ 2144766584
അസിസ്റ്റന്റ് വികാരി :ഫാദര്‍ ജോണ്‍ മാത്യു 214 985 7014
കോ-ഓര്‍ഡിനേറ്റര്‍: അരുണ്‍ ചാണ്ടപ്പിള്ള 469 885 1865
സെക്രട്ടറി: വര്‍ഗീസ് തോമസ് 409 951 3161
ട്രസ്റ്റി :നൈനാന്‍ എബ്രഹാം 972 693 5373