ഡാളസ് കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 1 മുതല്‍ 3 വരെ തീയതികളില്‍

Update: 2025-08-01 10:26 GMT

ഡാളസ്: കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് (കെഇസിഎഫ്) വാര്‍ഷിക കണ്‍വെന്‍ഷന്‍ 2025 ഓഗസ്റ്റ് 1, 2, 3 തീയതികളില്‍ നടക്കുമെന്നു ഫെലോഷിപ്പ് സെക്രട്ടറി അലക്‌സ് അലക്സാണ്ടര്‍ അറിയിച്ചു.

എല്ലാ ദിവസവും വൈകുന്നേരം 6 മുതല്‍ 9 വരെയാണ് ശുശ്രൂഷകള്‍. കരോള്‍ട്ടണിലെ സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ സിറിയക് ക്രിസ്ത്യന്‍ കത്തീഡ്രലില്‍ വെച്ചാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്.

നീ എവിടെ നിന്നാണ് വന്നത്, എവിടേക്ക് പോകുന്നു (ഉത്പത്തി 16:8) എന്ന വിഷയത്തെ ആസ്പദമാക്കി ഒക്ലഹോമ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. ബൈജു മാത്യു മാവിനാല്‍ മുഖ്യ പ്രഭാഷണം നടത്തും. ക്നാനായ ഭദ്രാസന റാന്നി മേഖല മെത്രാപ്പോലിത്ത അഭിവന്ദ്യ മോര്‍ ഇവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലിത്ത കണ്‍വന്‍ഷനില്‍ മുഖ്യ അതിഥി ആയി പങ്കെടുക്കും.

ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ആതിഥേയത്വം വഹിക്കുന്നത് സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ സിറിയക് ക്രിസ്ത്യന്‍ കത്തീഡ്രലാണ് (2707 Dove Creek Ln, Carrollton, TX 75006).

പങ്കെടുക്കുന്ന ദേവാലയങ്ങള്‍:

സെന്റ്. അല്‍ഫോന്‍സ കാത്തലിക് ചര്‍ച്ച് (കൊപ്പല്‍),

സെഹിയോണ്‍ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് (പ്ലാനോ),

സെന്റ് മേരീസ് മലങ്കര കാത്തലിക് ചര്‍ച്ച് (മെസ്‌ക്വിറ്റ്),

സെന്റ് മേരീസ് യാക്കോബായ സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (കരോള്‍ട്ടണ്‍),

സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപ്പള്ളി (ഫാര്‍മേഴ്‌സ് ബ്രാഞ്ച്),

സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (ഗാര്‍ലന്‍ഡ്),

സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (ഇര്‍വിംഗ്),

സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (ഡാളസ്),

സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (മക്കിന്നി),

സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ (കരോള്‍ട്ടണ്‍),

മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്),

മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് (കരോള്‍ട്ടണ്‍),

സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച് ഡാളസ് (മെസ്‌ക്വിറ്റ്),

ഡാളസിലെ സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്‍ (ഗാര്‍ലന്‍ഡ്),

സെന്റ് തോമസ് ദി അപ്പോസ്തല കാത്തലിക് ചര്‍ച്ച് (ഗാര്‍ലന്‍ഡ്),

മാര്‍ ഗ്രിഗോറിയോസ് സിറിയക് യാക്കോബായ ചര്‍ച്ച് (മെസ്‌ക്വിറ്റ്),

ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക് ചര്‍ച്ച് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്),

സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ (ഇര്‍വിംഗ്),

സെന്റ് തോമസ് കന്യ യാക്കോബൈറ്റ് സിറിയന്‍ ചര്‍ച്ച് (ഇര്‍വിംഗ്)

തുടങ്ങിയ ഇടവകകളും കണ്‍വെന്‍ഷനില്‍ സംയുക്തമായി പങ്കെടുക്കും.

Similar News