ഡോ.മാത്യൂസ് കെ. ലൂക്കോസ് മന്നിയോട്ട് കേരള ഗവണ്‍മെന്റ് NRI കമ്മീഷന്‍ അംഗമായി ചുമതലയേറ്റു

Update: 2025-08-08 09:42 GMT

പി പി ചെറിയാന്‍

ഡാളസ് / തിരുവനന്തപുരം :ഡാളസ്സില്‍ നിന്നുള്ള പ്രവാസിയും കേരള കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കോ-ഓര്‍ഡിനേറ്ററും സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമായ:ഡോ.മാത്യൂസ് കെ. ലൂക്കോസ് മന്നിയോട്ട് കേരള ഗവണ്‍മെന്റ് NRI കമ്മീഷന്‍ അംഗമായി ചുമതലയേറ്റു

പുനസംഘടിപ്പിച്ച ആറംഗ പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷനില്‍ ജസ്റ്റിസ് (റിട്ട) സോഫി തോമസ്സ് ചെയര്‍പേഴ്‌സണായുളള കമ്മീഷനില്‍ പി.എം ജാബിര്‍, ഡോ. മാത്യൂസ് കെ ലൂക്കോസ്, എം.എം നയീം, ജോസഫ് ദേവസ്സ്യ പൊന്‍മാങ്കല്‍, എന്‍.ആര്‍.ഐ (കെ) കമ്മീഷന്‍ സെക്രട്ടറി (ജയറാം കുമാര്‍ ആര്‍) എന്നിവരാണ് അംഗങ്ങള്‍.

ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് (റിട്ട) സോഫി തോമസ്സ് 2021 മുതല്‍ 2025ഫെബ്രുവരി വരെ കേരള ഹൈക്കോടതി ജസ്റ്റിസായിരുന്നു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ്.ഡോ. മാത്യൂസ് കെ. ലൂക്കോസ് മന്നിയോട്ട് അന്താരാഷ്ട്ര മോട്ടിവേഷണല്‍ സ്പീക്കര്‍, സൈക്കോളജിസ്റ്റ്, പ്രശസ്ത കോഫി വിത്ത് ലൂക്ക് ടോക് ഷോ പ്രൊഡ്യൂസര്‍, മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പബ്ലിഷര്‍, കേരള ട്രിബ്യൂണ്‍ ചെയര്‍മാന്‍, ലോക കേരള സഭാഗം എന്നീ നിലകളില്‍ പ്രശസ്തനും സെര്‍വ് ഇന്ത്യ, ഗാര്‍ഡന്‍ ഓഫ് ലൈഫ് എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമാണ്. ലീഡര്‍ഷിപ്പ്, മെന്റല്‍ ഹെല്‍ത്ത് എന്നീ മേഖലകളില്‍ അഞ്ചോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊല്ല ജില്ലയിലെ കൊട്ടാരക്കര വേങ്ങൂര്‍ സ്വദേശിയാണ്.

പ്രവാസി ഭാരതീയരായ കേരളീയരുടെയും അവരുടെ കുടുംബത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുക, പ്രവാസികേരളീയരുടെ കേരളത്തിലുള്ള സ്വത്തുക്കള്‍ക്ക്, നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുക, അനധികൃത വിദേശ തൊഴില്‍ റിക്രൂട്ട്‌മെന്റുകളിന്‍ മേല്‍ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് കമ്മീഷന്റെ പ്രധാന ചുമതലകള്‍. പ്രവാസികളഉടെ പരാതികളിന്മേലും ചില സന്ദര്‍ഭങ്ങളില്‍ സ്വമേധയായും കമ്മീഷന്‍ ഇടപെടുന്നു. പരാതികള്‍ പരിഗണിക്കുവാന്‍ കമ്മീഷന്‍ നിശ്ചിത ഇടവേളകളില്‍ സംസ്ഥാനത്തുടനീളം സിറ്റിംഗുകളും/അദാലത്തുകളും നടത്തി പരാതികളില്‍ നടപടി സ്വീകരിക്കും.

Similar News