ഹൂസ്റ്റണ്‍ പെന്തെക്കൊസ്തല്‍ ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ ഏപ്രില്‍ 25-26 തീയതികളില്‍

Update: 2025-04-21 13:14 GMT

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പെന്തെക്കൊസ്തല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ഏപ്രില്‍ 25, 26 തീയതികളില്‍ ക്രിസ്ത്യന്‍ അസംബ്ലി ഓഫ് ഹൂസ്റ്റണ്‍ (11120 South Post Oak Rd., Houston, TX 77035) വച്ച് നടക്കും.

മുഖ്യ പ്രഭാഷകന്‍ ഇവാഞ്ചലിസ്റ്റ് ഷിബിന്‍ സാമുവല്‍ (പ്രസിഡന്റ്, PYPA കേരള സ്റ്റേറ്റ്) സന്ദേശം നല്‍കും. വെള്ളിയാഴ്ച രാത്രി 7 മുതല്‍ 9 വരെയും, ശനിയാഴ്ച വൈകിട്ട് 6:30 മുതല്‍ 9 വരെയും മീറ്റിംഗുകള്‍ നടക്കും. ആരാധനയ്ക്ക് HPF Choir നേതൃത്വം നല്‍കും.

കണ്‍വെന്‍ഷന്റെ സുഗമമായ നടത്തിപ്പിന് പാ. മാത്യൂ കെ. ഫിലിപ്പ് (പ്രസിഡന്റ്), പാ. ബിജു തോമസ് (വൈസ് പ്രസിഡന്റ്), ഡോ. സാം ചാക്കോ (സെക്രട്ടറി), ജയ്‌മോന്‍ തങ്കച്ചന്‍ (ട്രഷറര്‍), ഡാന്‍ ചെറിയാന്‍ ( സോംഗ് കോര്‍ഡിനേറ്റര്‍), ജോണ്‍ മാത്യൂ (മിഷന്‍ & ചാരിറ്റി കോര്‍ഡിനേറ്റര്‍), ഫിന്നി രാജു ഹൂസ്റ്റണ്‍ (മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

ഹ്യൂസ്റ്റണിലും അതിന്റെ സമീപ പ്രദേശങ്ങളിലുമായി ഉള്ള 16 പെന്തക്കോസ്തല്‍ സഭകള്‍ സംയുക്തമായി ഒരുക്കുന്ന ഈ ആത്മീയ സമ്മേളനം വിശ്വാസികളുടെ ഐക്യത്തിനും ആത്മീയ നവീകരണത്തിനും വേദിയാകുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:ഡോ. സാം ചാക്കോ (സെക്രട്ടറി) - (609) 498-4823

Similar News