ഐ.പി.സി. മിഡ് വെസ്റ്റ് റീജിയന്‍ കണ്‍വെന്‍ഷന് സമാപ്തി

Update: 2024-09-11 12:37 GMT

ഫിന്നി രാജു ഹൂസ്റ്റണ്‍

ഡാളസ്: ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിര്‍മ്മലതയും കാത്തു സൂക്ഷിച്ച് ക്രിസ്തുവിന്റെ സ്വരൂപത്തോട് അനുരൂപരായി വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കണമെന്ന ആഹ്വാനത്തോടെ ഐ.പി.സി. മിഡ് വെസ്റ്റ് റീ ജിയന്‍ 2024 കോണ്‍ഫറന്‍സിന്

തിരശീലവീണു. ആഗസ്റ്റ് 30, 31 സെപ്റ്റംബര്‍ 1 തീയതികളില്‍ ഡാളസില്‍ മെസ്‌കിറ്റിലുള്ള ശാരോന്‍ ഇവന്റ് സെന്ററില്‍ വച്ചാണ് റീജിയന്‍ കോണ്‍ഫറന്‍സ് നടന്നത്.

കോണ്‍ഫറന്‍സില്‍ മലയാളം സെഷനില്‍ പാസ്റ്റര്‍മാരായ ടി.ജെ. ശാമുവല്‍, ഫെയ്ത്ത് ബ്ലസന്‍, ഇംഗ്ലീഷ് സെഷനില്‍ മൈക്ക് പാറ്റ്‌സ്, സഹോദരി സമ്മേളനത്തില്‍ സിസ്റ്റര്‍ ഷീബ ചാള്‍സ് എന്നിവര്‍ മുഖ്യപ്രസംഗകരായിരുന്നു.

ഞായറാഴ്ച്ച നടന്ന സംയുക്ത ആരാധനയ്ക്ക് ഐ.പി.സി. മിഡ് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ഷിബു തോമസ് നേതൃത്വം നല്‍കി. ഇരുപത്താറ് സഭകളാണ് ഈ റീജിയനില്‍. പാസ്റ്റര്‍ ഷിബു തോമസ് പ്രസിഡന്റ്, പാസ്റ്റര്‍ ജെയിംസ് പൊന്നോലില്‍ വൈസ് പ്രസിഡന്റ്, പാസ്റ്റര്‍ കെ.വി. തോമസ് സെക്രട്ടറി, ഫിന്നി സാം ജോ. സെക്രട്ടറി, ജോഷിന്‍ ദാനിയേല്‍ ട്രഷറര്‍, ബാബു കൊടുന്തറ ജനറല്‍ കൗണ്‍സില്‍ മെമ്പര്‍, ഫിന്നി രാജു ഹൂസ്റ്റണ്‍ മീഡിയ കോര്‍ഡിനേറ്റര്‍, സാക് ചെറിയാന്‍ മിഷന്‍ കോര്‍ഡിനേറ്റര്‍, കെ.വി. ഏബ്രഹാം ചാരിറ്റി കോര്‍ഡിനേറ്റര്‍ എന്നിവരും

പി.വൈ.പി.എ. പ്രവര്‍ത്തനങ്ങള്‍ക്ക് ഷോണി തോമസ് പ്രസിഡന്റ്, വെസ്ലി ആലുംമൂട്ടില്‍ വൈസ് പ്രസിഡന്റ്, അലന്‍ ജെയിംസ് സെക്രട്ടറി, റോഷന്‍ വര്‍ഗീസ് ട്രഷറാര്‍, വിന്നി ഫിലിപ്പ് ജോ. സെക്രട്ടറി, ജെസ്വിന്‍ ജയിംസ് താലന്ത് കണ്‍വീനര്‍, ജസ്റ്റിന്‍ ജോണ്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍. സിസ്റ്റേഴ് സ് ഫെലഷിപ്പിന് കൊച്ചുമോള്‍ ജെയിംസ് പ്രസിഡന്റ്, ബ്ലെസി സാം വൈസ് പ്രസിഡന്റ്, രേഷ്മ തോമസ് സെക്രട്ടറി എന്നിവരും നേതൃത്വം നല്‍കുന്നു.

Tags:    

Similar News