ഐ പി സി എന്‍ റ്റി അവാര്‍ഡ് പ്രഖ്യാപനം, അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും വമ്പന്‍ പ്രതികരണമെന്നു പ്രസിഡന്റ് സണ്ണി മാളിയേക്കല്‍

Update: 2024-12-30 14:42 GMT

ഡാളസ് :അമേരിക്കയിലെ മികച്ച മധ്യമ പ്രവര്‍ത്തകന്‍, മികച്ച മലയാളി സംഘടനാ പ്രവര്‍ത്തകന്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നിവരെ കണ്ടെത്തുന്നതിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് നാമനിര്‍ദേശം സ്വീകരിക്കുന്നുവെന്ന പ്രഖ്യാപനത്തിനു പൊതുജനങ്ങളില്‍ നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നു പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ പറഞ്ഞു.അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തര്‍ക്കര്‍ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിക്കുന്ന ആദ്യമാധ്യമ സംഘടനയാണ് ഐ പി സി എന്‍ റ്റിയെന്നും,ഇതിനകം തന്നെ നിരവധി നോമിനേഷനുകള്‍ ലഭിച്ചത് അതിനു വ്യക്തമായ തെളിവാണെന്നും മാളിയേക്കല്‍ കൂട്ടിച്ചേര്‍ത്തു. ഇമെയില്‍ വഴി നിര്‍ദ്ദേശങ്ങള്‍ അയകുന്നതിനുള്ള അവസാന തിയതി .ഡിസംബര്‍ 31നു അവസാനിക്കും

സംഘടനാ ഭാരവാഹികളില്‍ നിന്നും വ്യക്തികളില്‍ നിന്നും ലഭിക്കുന്ന നാമനിര്‌ദേശങ്ങള്‍ പരിശോധിച്ചു പ്രസ് ക്ലബ് നിയോഗിക്കുന്ന വിദഗ്ധ സമിതി അംഗീകാരം അര്‍ഹിക്കുന്നവരെ തെരഞ്ഞെടുക്കും . മികച്ച വ്യക്തികളെ ആദരിക്കുക എന്നത് തങ്ങളുടെ കടമയായി കരുതുന്നുവെന്നു ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് , ജനറല്‍ സെക്രട്ടറി ബിജിലി ജോര്‍ജ് , ട്രഷറര്‍ ബെന്നി ജോണ്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.

ഡോ ഹരി നമ്പൂതിരി,ഡോ.സ്റ്റീവന്‍ പോട്ടൂര്‍,എബ്രഹാം മാത്യൂസ് (കൊച്ചുമോന്‍ ), ലാലി ജോസഫ്:എന്നിവര്‍ ഉള്‍പ്പെടുന്ന നാലംഗ അവാര്‍ഡ് കമ്മിറ്റിയാണ് ജേതാക്കളെ കണ്ടെത്തുക .

ഡാളസ്സില്‍ ജനുവരി 26 നു ഐ പി സി എന്‍ ടി സ്ഥാപക പ്രസിഡന്റ് ശ്രീ എബ്രഹാം തെക്കേമുറി ഹാളില്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അധ്യക്ഷതയില്‍ ചേരുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് 2024 പ്രവര്‍ത്തന സമാപന സമ്മേളനത്തിലാണ് അവാര്‍ഡ് ചടങ്ങു സംഘടിപ്പിക്കുന്നത് .

മലയാളികളിലെ നന്മയും കാരുണ്യവും എടുത്തു കാട്ടി സ്വന്തം കാര്യവുമായി വീട്ടില്‍ ഒതുങ്ങി പോകാതെ സമൂഹത്തിനായി പ്രവര്‍ത്തന നിരതരായി ഒട്ടേറെ പേര്‍ അമേരിക്കയിലെ മലയാളി സമൂഹത്തിലുണ്ട്.സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ക്ക് കൈയയച്ച് സഹായിക്കാന്‍ മലയാളികള്‍ അതിനൊക്കെ നേതൃത്വം നല്‍കിയവരെ ആദരിക്കുന്നത് നമ്മുടെ കടമ തന്നെയാണ് കൂടുതല്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉള്ളതിനാല്‍ തങ്ങളുടെ നേട്ടങ്ങള്‍ പങ്കു വയ്ക്കാന്‍ മലയാളികള്‍ മടി കാണിച്ചില്ല എന്നതും മലയാളി സമൂഹത്തിന് അഭിമാനം പകരുന്നതായി പ്രസിഡന്റ് സണ്ണിമാളിയേക്കല്‍ പറഞ്ഞു.

ഡിസംബര്‍ 31 നു മുന്‍പായി അറിയിക്കുന്ന മികച്ച വ്യക്തികളെ ആദരിക്കുക എന്നത് തങ്ങളുടെ കടമയായി കരുതുന്നുവെന്നു ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് , ജനറല്‍ സെക്രട്ടറി ബിജിലി ജോര്‍ജ് , ട്രഷറര്‍ ബെന്നി ജോണ്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.

നിര്‍ദേശങ്ങള്‍ അയക്കാനുള്ള ഈമെയില്‍: ipcnt2020@gmail.com,asianettv@gmail.com. അല്ലെങ്കില്‍ ഐ പി സി എന്‍ ടി സംഘടനാ ഭാരവാഹികളായ സാം മാത്യു ,പ്രസാദ് തിയോടിക്കല്‍ , തോമസ് ചിറമേല്‍ , അനശ്വര്‍ മാംമ്പിള്ളി ,സിജു ജോര്‍ജ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Tags:    

Similar News