ഐ.പി.സി ഹെബ്രോന്‍;യുവജന ശുശ്രൂഷകനായി പാസ്റ്റര്‍ ജീവന്‍ ഫിലിപ്പ് നിയമിതനായി
നിബു വെള്ളവന്താനം
ഫിലാഡല്‍ഫിയ: ഐ.പി.സി ഹെബ്രോന്‍ ഫിലാഡല്‍ഫിയ സഭയുടെ യുവജന (യങ്ങ് അഡല്‍റ്റ്) ശുശ്രൂഷകനായി പാസ്റ്റര്‍ ജീവന്‍ ഫിലിപ്പ് നിയമിതനായി.
മിഷിഗണിലെ ക്രിസ്ത്യന്‍ ലീഡേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വേദശാസ്ത്രത്തില്‍ ബിരുദവും ഗ്രാന്‍ഡ് കാന്യണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സയന്‍സ് നഴ്സിംഗില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഫിലാഡല്‍ഫിയ പെന്തക്കോസ്ത് സഭയുടെ യൂത്ത് ഡയറക്ടറായും ന്യൂയോര്‍ക്ക് പെന്തക്കോസ്ത് സഭയുടെ യൂത്ത് പാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
റിവൈവല്‍ പ്രസംഗകന്‍ എന്ന നിലയില്‍ അറിയപ്പെടുന്ന പാസ്റ്റര്‍ ജീവന്‍ ഫിലിപ്പ് യങ്ങ് അഡല്‍റ്റ് ശുശ്രൂഷകളില്‍ പ്രതിഭാധനനുമാണ്. ഭാര്യ: ബ്ലെസി. മക്കള്‍: ജോസെക്, ജോസൈയ, ജിയാന
ഐ.പി.സി ഹെബ്രോണ്‍ ഫിലാഡല്‍ഫിയ സഭയുടെ സീനിയര്‍ പാസ്റ്ററായി റവ. ഡോ. മോനിസ് ജോര്‍ജ്ജ് സേവനമനുഷ്ഠിക്കുന്നു. പെന്‍സില്‍വാനിയയിലേക്ക് വരുന്നവര്‍ ആത്മീയ കൂട്ടായ്മയ്ക്കായി ബദ്ധപ്പെടെണ്ട വിലാസം:
IPC HEBRON
105 East street Road
Warminster, PA-18974