ഇന്‍ഡ്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമാതു അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സ് :ന്യൂയോര്‍ക്ക് ചാപ്റ്റര്‍ 'കിക്കോഫ്' വന്‍വിജയം
വാര്‍ത്ത: ഷോളി കുമ്പിളുവേലി
ന്യൂയോര്‍ക്ക്: മാധ്യമ രംഗത്ത് രണ്ടു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കുന്ന ഇന്‍ഡ്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) പതിനൊന്നാം അന്താരാഷ്ട്ര മാധ്യമ കോണ്‍ഫെറെന്‍സിന്റെ സമ്മേളനത്തിന്റെ ചുവടൊരുക്കങ്ങള്‍ക്കു പ്രൗഢ ഗംഭീര തുടക്കം. പത്രപ്രവത്തനത്തിന്റെ അന്തര്‍ധാരകള്‍ തേടിയുള്ളെ സമ്മേളനം ഒക്ടോബര്‍ 9,10,11 തീയതികളില്‍ ന്യൂജേഴ്സി എഡിസണിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ ആണ് അരങ്ങേറുക. കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കൊപ്പം രാഷ്ട്രീയ -സാംസ്‌കാരിക നേതൃത്വവും സമ്മേളനത്തിന് പ്രൗഢി നല്‍കും.
ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നട്ടെല്ലായ ന്യൂയോര്‍ക് ചാപ്റ്ററാണ് പതിനൊന്നാം സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സമ്മേളന നടത്തിപ്പിനുവേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിവരുന്നു. ന്യൂയോര്‍ക് ചാപ്റ്റര്‍ പ്രസിഡന്റ് ഷോളി കുമ്പുളുവേലിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഡ്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈറ്റില്ലമായ ന്യൂയോര്‍ക്കില്‍ വച്ചു നടക്കുന്ന പതിനൊന്നാമത് രാജ്യാന്തര സമ്മേളനം വന്‍ വിജയമാക്കേണ്ടത് ആതിഥേയ ചാപ്റ്ററായ ന്യൂയോര്‍ക്കിന്റെ കടമയാണെന്നു ചാപ്റ്റര്‍ പ്രസിഡന്റ് ഷോളി കുമ്പിളുവേലി പറഞ്ഞു.
നാഷണല്‍ സെക്രട്ടറി ഷിജോ പൗലോസ്, നിയുക്ത പ്രസിഡന്റ് രാജു പള്ളത് (2026-27), മുന്‍ പ്രെസിഡന്റുമാര്‍, ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ അംഗങ്ങള്‍ കൂടാതെ സാമൂഹിക- സാംസ്‌കാരിക- സംഘടനാ രംഗത്തെ നിരവധി പ്രമുഖരും യോഗത്തില്‍ പങ്കെടുത്തു. നാഷണല്‍ ട്രെഷറര്‍ വിശാഖ് ചെറിയാന്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം. വൈസ് പ്രസിഡന്റ് അനില്‍ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറര്‍ റോയ് മുളകുന്നം, പത്തിലധികം ചാപ്റ്ററുകളുടെ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ സമ്മേളന നടത്തിപ്പിനുവേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിവരുന്നു . അമേരിക്കയിലെ വിവിധ നഗരങ്ങളിലുള്ള ചാപ്റ്ററുകള്‍ അംഗങ്ങളെല്ലാം തന്നെ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ സവിശേഷ സ്വഭാവമായ ഒത്തൊരുമയോടെ കോണ്‍ഫെറന്‍സിനു വേണ്ട തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.
പതിനൊന്നാം സമ്മേളന വിജയത്തിനായി പൊതുസമൂഹത്തിനെയും ഉള്‍പ്പെടുന്നതിന്റെ ഭാഗമായി ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രെഷറര്‍ ബിനു തോമസ്, ജോയിന്റ് സെക്രട്ടറി ജേക്കബ് മാനുവല്‍ പ്രസ് ക്ലബ് മുന്‍ നാഷണല്‍ പ്രെസിഡന്റുമാര്‍ അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ മറ്റു ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ അംഗങ്ങളുടെയും സഹകരണത്തോടെ ന്യൂയോര്‍ക് ട്രൈസ്റ്റേറ് മേഖലയിലുള്ള ഇന്ത്യ പ്രസ് ക്ലബ്ബിന്റെ അഭ്യുതകാംക്ഷികളെ പങ്കെടുപ്പിച്ചുകൊണ്ട് , ന്യൂയോര്‍ക് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ റോക്ലന്‍ഡിലെ വാലി കോട്ടേജിലുള്ള മലബാര്‍ റെസ്റ്റാറ്റാന്റില്‍ മാര്‍ച്ച് 28, വെള്ളിയാഴ്ച നടന്ന കിക്കോഫ് മീറ്റിംഗില്‍ സാമൂഹിക- സാംസ്‌കാരിക- സംഘടനാ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന മാധ്യമ സമ്മേളനത്തിന്റെ വിജയത്തിനായി ഏവരുടെയും സാന്നിധ്യ സഹായ സഹകരണങ്ങള്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ അഭ്യര്‍ത്ഥിച്ചു. സമ്മേളനം സംബന്ധിച്ച കാര്യങ്ങള്‍ പ്രസിഡന്റ യോഗത്തില്‍ വിശദീകരിച്ചു. സെക്രട്ടറി ഷിജോ പൗലോസ് സ്‌പോണ്‍സര്‍മാരെ സ്വാഗതം ചെയ്യുകയും സ്പോണ്‍സര്‍ഷിപ് ഏറ്റുവാങ്ങുകയും ചെയ്തു. മുന്‍ കാലങ്ങളില്‍ സ്‌പോണ്‍സര്‍മ്മാര്‍ നല്‍കിയ സഹായങ്ങളെ ഷിജോ പൗലോസ് നന്ദിയോടെ സ്മരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു, നേതാക്കളായ പോള്‍ കറുകപ്പള്ളി, തോമസ് കോശി, ഫിലിപ്പോസ് ഫിലിപ്പ്, ഷിനു ജോസഫ്, നോഹ ജോര്‍ജ്, ടോം നൈനാന്‍, സണ്ണി കല്ലൂപ്പാറ, ഹരികുമാര്‍ രാജന്‍, ജിബി വര്‍ഗീസ്, ഷൈബു വര്‍ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഇവരെല്ലാം തന്നെ ഈ കോണ്‍ഫറന്‍സിന്റെ സ്‌പോണ്‍സര്‍മാരായി എന്നുള്ളതും ഈ സംഘടനയോടുള്ള സ്‌നേഹാദരവായിരുന്നു.
പ്രസ് ക്ലബ്ബിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ തുടര്‍ന്നും ഏവരുടെയും സഹായ സഹകരങ്ങള്‍ ഉണ്ടാകണമെന്നു ഇന്‍ഡ്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് - ഇലക്ട് രാജു പള്ളത്തു അഭ്യര്‍ത്ഥിച്ചു. ഇന്‍ഡ്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതാക്കളായ, ജോര്‍ജ് ജോസഫ്, താജ് മാത്യു, ജെ. മാത്യു, ജോസ് കാടാപ്പുറം, സജി എബ്രഹാം, പ്രിന്‍സ് ലൂക്കോസ്, മാത്തുക്കുട്ടി ഈശോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്‍ഡ്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി ജോജോ കൊട്ടാരക്കര സ്വാഗതവും , ട്രഷറര്‍ ബിനു തോമസ് നന്ദിയും പറഞ്ഞു.