ഐ പി എല്‍ പതിനൊന്നാമത് വാര്‍ഷീക സമ്മേളനം മെയ് 13 നു; ബിഷപ്പ് ഡോ.സി വി മാത്യു സന്ദേശം നല്‍കുന്നു
ന്യൂയോര്‍ക് :ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ മെയ് 13 ചൊവാഴ്ച സംഘടിപ്പിക്കുന്ന 11-മത് വാര്‍ഷീക സമ്മേളനത്തില്‍ മുന്‍ പ്രീസൈഡിങ് ബിഷപ്പ് ഓഫ് സെന്റ് തോമസ് ഇവന്‍ജലിക്കല്‍ ചര്‍ച്ച ഓഫ് ഇന്ത്യ മോസ്റ്റ് റൈറ്റ് റവ. ഡോ. സി വി മാത്യു സന്ദേശം നല്‍കുന്നു.
വിവിധ രാജ്യങ്ങളിലുള്ളവര്‍ എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ പ്ലാറ്റുഫോമില്‍ പ്രാര്‍ഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിനാണ്(ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്.
വിവിധ സഭ മേലധ്യക്ഷന്മാരും ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം നല്‍കും.ജൂണ്‍13 ചൊവ്വാഴ്ചയിലെ പ്രയര്‍ലൈനില്‍ ബിഷപ്പ് ഡോ. സി വി മാത്യുവിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.
ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) - 713 436 2207, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) - 586 216 0602 (കോഓര്‍ഡിനേറ്റര്‍).