മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക ഭദ്രാസനം നവം:24നു 'ഡയസ്പോറ ഞായര്‍' ആയി ആചരിക്കുന്നു

Update: 2024-11-20 12:03 GMT

ന്യൂയോര്‍ക് :മലങ്കര മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിലെ മാര്‍ത്തോമാ ഇടവകകള്‍ ഉള്‍പ്പെടെ മാര്‍ത്തോമാ സഭയിലെ എല്ലാ ഇടവകളിലും 2024 നവംബര്‍ 24 ഞായറാഴ്ച ഡയസ്പോറ ഞായര്‍ ആയി ആചരിക്കുന്നു.

സഭയുടെ ആത്മീയവും ഭൗതികവുമായ പുരോഗതിക്ക് പ്രവാസി അംഗങ്ങള്‍ നല്‍കുന്ന സഹകരണം ശ്ലാഘനീയമാണ്. വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളാല്‍ സവിശേഷമായ ഒരു സമൂഹത്തില്‍, പ്രവാസി അംഗങ്ങള്‍ സഭയുടെ വ്യക്തിത്വം സജീവമായി ഉയര്‍ത്തിപ്പിടിക്കുകയും ആരാധനകളിലും സേവനങ്ങളിലും പങ്കെടുക്കുകയും ശുശ്രൂഷാ പ്രവര്‍ത്തനങ്ങളില്‍ ആവേശത്തോടെ സംഭാവന ചെയ്യുകയും ചെയ്യുന്നു. ഇടവകകളുടെയും ഭദ്രാസനങ്ങളുടെയും സഭകളുടെയും ദൗത്യത്തിനും സാക്ഷ്യത്തിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വസിക്കുന്ന മാര്‍ത്തോമ്മാ വിശ്വാസികളുടെ അര്‍ത്ഥവത്തായ സംഭാവനകളെപ്രതി സന്തോഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. എല്ലാവരുടെയും സേവനത്തെ നന്ദിയോടെ സ്മരിക്കുന്നു.

ദൈവത്തിന്റെ മാര്‍ഗനിര്‍ദേശത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനും പ്രവാസികളുടെ അനുഗ്രഹീതമായ ജീവിതത്തിനായി പ്രാര്‍ത്ഥിക്കുന്നതിനുമായി പ്രവാസ ഞായറാഴ്ച വേര്‍തിരിച്ചിരിക്കുന്നതു.യുവാക്കളില്‍ പലരും ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നു. ഈ യുവജനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കാനും അവരെ പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് ആത്മീയ കൂട്ടായ്മ നല്‍കാനുമുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് പ്രാദേശിക സഭകളെയും ഇടവകകളെയും ഓര്‍മ്മിപ്പിക്കുന്നു.

നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തില്‍ ഉള്‍പ്പെടുന്ന മാര്‍ത്തോമാ സഭയിലെ എല്ലാ ഇടവകകളും ഡയസ്‌പോറ ഞായറാഴ്ച അര്‍ത്ഥവത്തായ രീതിയില്‍ ആചരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു. ഈ ദിവസം സഭയിലും സമൂഹത്തിലും ഫലപ്രദമായ ശുശ്രൂഷയെ പിന്തുണയ്ക്കുന്നതിനുള്ള അവസരമായി മാറണമെന്നു ഏതു സംബന്ധിച്ചു പുറത്തിറക്കിയ അറിയിപ്പില്‍ തിയോഡോഷ്യസ് മാര്‍ത്തോമ്മാ ഉധബോധിപ്പിച്ചു

Tags:    

Similar News